സ്റ്റേഷന്മാസ്റ്റര്മാര്ക്ക് അധിക ജോലിഭാരം; ഒഴിവു നികത്താതെ റെയില്‍വേ അധികൃതര്‍
കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് റെയില്‍വേ ഡിവിഷനുകളിലും നിരവധി സ്റ്റേഷന്മാസ്റ്റര് കസേരകള്‍ ഒഴിഞ്ഞ് കിടക്കുമ്പോഴും കണ്ടില്ലെന്നുനടിച്ച് റെയില്‍വേ അധികൃതര്‍. ഇതോടെ റെയില്‍വേ സ്റ്റേഷന്മാസ്റ്റര്മാര്ക്ക് ജോലിഭാരവും സുരക്ഷാഭീഷണിയും വര്‍ധിപ്പിക്കുന്നു. ദക്ഷിണ റയില്‍വേയുടെ സൗത്ത് സോണിന് കീഴിലുള്ള ജീവനക്കാരാണ് ഈ ദുരിതമനുഭവിക്കുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 76 സ്റ്റേഷന്മാസ്റ്റര് കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതോടെ വിശ്രമ സമയത്തുകൂടി ജോലിയെടുക്കേണ്ട സാഹചര്യത്തിലാണ് നിലവിലെ സ്റ്റേഷന്മാസ്റ്റര്മാര്. സുരക്ഷിതത്വം സംബന്ധിച്ച പ്രശ്നമായതിനാല്‍ സ്റ്റേഷന്‍മാസ്റ്റര്‍മാരുടെ ഒഴിവ് കൃത്യമായി നികത്തണമെന്ന റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഈ അനാസ്ഥ. ഒഴിവുകള്‍ മുന്‍കൂട്ടികണ്ട് രണ്ട് വര്‍ഷം മുന്‍പേ നിയമനം നടത്തണമെന്നാണ്് ബോര്‍ഡിന്റെ നിയമത്തിലുള്ളത്.
പാലക്കാട് ഡിവിഷന് കീഴില്‍ 270 സ്റ്റേഷന്മാസ്റ്റര് തസ്തികയാണുള്ളത്. ഇതില്‍ 49 പേരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 സ്റ്റേഷനുകളില്‍ മൂന്ന് പേര് വീതമാണ് ജോലിചെയ്യുന്നത്. ഓരോ സ്റ്റേഷനിലും നാല് ജീവനക്കാര്‍ വേണ്ടിടത്താണ് ഈ അധിക ജോലി ഭാരം. 108 സ്റ്റേഷനുകളുള്ള തിരുവനന്തപുരം ഡിവിഷനില്‍ 27 ഒഴിവുകള്‍ നികത്താനുണ്ട്. ഇവിടെയും ഇത് തന്നെ സ്ഥിതി. ആഴ്ചയില്‍ 48 മണിക്കൂറാണ് ജീവനക്കാര്‍ ജോലിചെയ്യേണ്ടത്. ഓരോ സ്റ്റേഷന്റെയും നിയന്ത്രണം സ്റ്റേഷന്‍മാസ്റ്റര്‍മാരുടെ കൈളിലാണെന്നിരിക്കെ. അമിത ജോലിഭാരമേല്പ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."