നാടിന്റെ പച്ചപ്പിനായ് ഒത്തുകൂടി
ചൊക്ലി: ഭൂമിയുടെ നിലനില്‍പിനായുള്ള ബോധവല്‍ക്കരണവുമായി നാടെങ്ങും പരിസ്ഥിതി ദിനാചരണം. പ്രകൃതിക്കും മനുഷ്യനും സകല ജീവജാലങ്ങള്‍ക്കും നല്ല നാളെക്കായി നാടെങ്ങും വൃക്ഷതൈകള്‍ നട്ടു. പരിസ്ഥിതി സംഘടനകളുടേയും വിദ്യാര്‍ഥികളുടേയും സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ വിപുലായ പരിപാടികളാണു നടത്തിയത്.
മുസ്‌ലിംലീഗ് മണ്ഡലം കമ്മിറ്റി പരിസ്ഥിതി ദിനാചരണം കടവത്തൂരില്‍ വൃക്ഷതൈ നട്ട് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. ലീഗ് പാനൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം പെരിങ്ങത്തൂര്‍ ടി.ടി.ഐ കാംപസില്‍ വൃക്ഷതൈ നട്ട് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എ നാസര്‍ ഉദ്ഘാടനം ചെയ്തു.
എന്‍.പി മുനീര്‍, നൗഷാദ് അണിയാരം, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, ടി. മഹറൂഫ്, എന്‍.പി കുഞ്ഞിമൊയ്തു സംബന്ധിച്ചു.
സി.പി.എം പാനൂര്‍ ഏരിയയിലെ 232 ബ്രാഞ്ചുകളില്‍ വൃക്ഷതൈകളും ഔഷധ സസ്യ ചെടികളും നട്ടു. ഏരിയാതല ഉദ്ഘാടനം ചൊക്ലി നിടുമ്പ്രം മീപ്പുരയില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രന്‍ നിര്‍വഹിച്ചു.
ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.കെ രാഗേഷ്, പി.കെ ദയാനന്ദന്‍, പി.ടി.കെ ഗീത, ഇ.കെ രതി സംസാരിച്ചു.
യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം എന്‍.എ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കെ.പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് അണിയാരം അധ്യക്ഷനായി. ഇ.എ നാസര്‍, ടി.കെ ഹാരിസ്, ടി.കെ ഹനീഫ്, സമദ് അറക്കല്‍, ആവോലം ബഷീര്‍, എം.ഒ.പി മഹബൂബ്, എന്‍.പി മുനീര്‍, കബീര്‍ അണിയാരം, ഫായിസ് പറമ്പത്ത്, ഹാരിസ് വയലാത്ത് സംബന്ധിച്ചു.
മട്ടന്നൂര്‍ പഴശിരാജാ എന്‍.എസ്.എസ് കോളജില്‍ എന്‍.സി.സി യൂനിറ്റും ജെ.സി.ഐ. പഴശിയും ചേര്‍ന്ന് പരിസ്ഥിതി ദിനം ആചരിച്ചു.
കോളജില്‍ വിവിധയിനം ചെടികളും വൃക്ഷതൈകളും നട്ടുപിടിപ്പിച്ചു. പൂന്തോട്ട നിര്‍മാണവും കാംപസ് ശുചീകരണവും നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ടി.എല്‍. രമാദേവി ഉദ്ഘാടനം ചെയ്തു. ഡോ. പി.വി. സുമിത്ത് അധ്യക്ഷനായി. അനുശ്രീ അനിരുദ്ധന്‍, കെ. വിവേക്, സി.സജു, കെ. ഷാജു, കെ.വി. വര്‍ഷ, അജിന രാജ് സംസാരിച്ചു. ഡോ. പി. ബാലകൃഷ്ണന്‍ ക്ലാസെടുത്തു.
യുവജനതാദള്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ നടലും വിതരണവും സംഘടിപ്പിച്ചു. പുത്തൂര്‍ പി.ആര്‍.മന്ദിരത്തില്‍ ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.കെ പ്രവീണ്‍ വൃക്ഷതൈ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.പി.പ്രശാന്ത് അധ്യക്ഷനായി. കെ.പി.ചന്ദ്രന്‍, രവീന്ദ്രന്‍ കുന്നോത്ത്, ഉത്തമന്‍ വേലിക്കകത്ത്, ഒ.പി ഷീജ, എന്‍. ധനഞ്ജയന്‍, ചീളില്‍ ശോഭ, ടി.പി അനന്തന്‍ പങ്കെടുത്തു. പാനൂര്‍ സഹകരണ ബില്‍ഡിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. സംഘം ഡയരക്ടര്‍ പയറ്റാട്ടില്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. എ. പ്യാരി അധ്യക്ഷയായി. കെ.സി ബിനിഷ, കെ.എം പ്രേ മചന്ദ്രന്‍, കെ.കെ ബീന പങ്കെടുത്തു
പന്ന്യന്നൂര്‍ പഞ്ചായത്ത് തല പരിപാടി താഴെ ചമ്പാട് ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. കെ.ഇ മോഹനന്‍ അധ്യക്ഷനായി. ടി. സുഭാഷ്, ഡോ. സിതാര, കെ.കെ മുകുന്ദന്‍, കെ.കെ അനിത, വി.പി ജയപ്രകാശ്, കെ.ഷീജ സംസാരിച്ചു.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം അധ്യക്ഷന്‍ കെ.ഇ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.വി സുഭാഷ് സംസാരിച്ചു. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ചമ്പാട് ടൗണില്‍ പരിസ്ഥിതി ദിന വിളംബര ജാഥ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുല്ല, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ നേതൃത്വം നല്‍കി.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്‌കൂള്‍ നാഷണല്‍ സര്‍വിസ് സ്‌കീം വിദ്യാര്‍ഥികള്‍ പുഴയോരങ്ങളില്‍ ആയിരം മുളച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടിക്ക് തുടക്കമിട്ടു. ഈസ്റ്റ് വള്ള്യായി മഞ്ചക്കല്‍ പാലം പരിസരത്ത് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് ടി. വിമല ഉദ്ഘാടനം ചെയ്തു. രാജശ്രീ അധ്യക്ഷയായി. എ.കെ പ്രേമദാസന്‍, കെ. അനില്‍കുമാര്‍, സജീവ് ഒതയോത്ത് പങ്കെടുത്തു.
പ്രകൃതി സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ പാനൂരില്‍ വൃക്ഷതൈ നടല്‍ നടന്നു. തണലേകാം,താപമകറ്റാം എന്ന സന്ദേശമുയര്‍ത്തി നടന്ന പരിപാടി ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡന്റ് വി. മണിവര്‍ണന്‍ ഉദ്ഘാടനം ചെയ്തു.
എ. സിബിന്‍ അധ്യക്ഷനായി. എം. രത്‌നാകരന്‍, സി.പി സംഗീത, ലസിത പാലക്കല്‍, സി.പി രാജീവന്‍ സംസാരിച്ചു. ഹരിതം സഹകരണ പദ്ധതിയുടെ ഭാഗമായി കുന്നോത്തുപറമ്പ് പി.ആര്‍ കുറുപ്പ് സ്മാരക സഹകരണ ആശുപത്രിയില്‍ പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്യപ്പള്ളി ബാലന്‍ അധ്യക്ഷനായി. രവീന്ദ്രന്‍ കുന്നോത്ത്, ഡോ. പി.വി സുഹൈല്‍, ഷിബിന്‍ കൃഷ്ണ, എന്‍.കെ അനില്‍കുമാര്‍, കെ.പി റിനില്‍, കെ.പി സുജാത, ടി. രജനി, പി.എന്‍ സൗമ്യ, ടി.പി ശോഭ നേതൃത്വം നല്‍കി.
ഇരിട്ടി സീനിയര്‍ ചേംബര്‍ മെട്രോലീജിയണിന്റെ നേതൃത്വത്തില്‍ ഇരിട്ടി-തളിപറമ്പ് സംസ്ഥാന പാതയോരത്തെ തന്തോട് റോഡരികില്‍ വൃക്ഷ തൈകള്‍ നട്ടു. വി.പി പ്രേമരാജന്‍, ഗോവിന്ദന്‍കുട്ടി, എം.വൈ ബെന്നി, വിശ്വനാഥന്‍, ജോര്‍ജ്, രത്‌നാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് പയഞ്ചേരി ശാഖാ നേതൃത്വത്തില്‍ പയഞ്ചേരി മുക്കില്‍ ശുചീകരണ പ്രവൃത്തിയും വൃക്ഷതൈ നടലും നടന്നു. സി.പി റഹീം, ടി.പി വാഹിദ്, മുസ്തഫ, ഷംനാസ്, അജ്മല്‍ നേതൃത്വം നല്‍കി. സി.പി.എം പായം ബ്രാഞ്ച് കമ്മിറ്റിയുടെയും പായം കര്‍ഷക സ്വയംസഹായ സംഘത്തിന്റെയും നേതൃത്വത്തില്‍ പായത്ത് വൃക്ഷ തൈകള്‍ നട്ടു.
എം. സുമേഷ് ഉദ്ഘാടനം ചെയ്തു. വി.കെ ചന്തുവൈദ്യര്‍, സുരേഷ് ബാബു, ബാലന്‍, മുരളീധരന്‍ നേതൃത്വം നല്‍കി. സി.പി.എം കോളക്കടവ് വായനശാലാ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈ നട്ടു. വിനോദ് കുമാര്‍, വി.കെ പ്രേമരാജന്‍, എം. സുമേഷ്, കമല നേതൃത്വം നല്‍കി.
അയ്യന്‍കുന്ന് പഞ്ചായത്ത്, കരിക്കോട്ടക്കരി പൊലിസ്, കൃഷിഭവന്‍, കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന്‍ പരിസരത്ത് വൃക്ഷതൈ നടല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. തോമസ് വലിയതൊട്ടി, എസ്.ഐ ടോണി ജെ. മറ്റം, ഐസക് ജോസഫ്, ബീന റോജസ്, മേരി വാഴംപ്ലാക്കല്‍, ജോസ് തടത്തില്‍, മേരി റെജി, തോമസ് കൂടപ്പാട്ട്, റെജി മാത്യു, കെ.സി ഷീജ മോള്‍, ലൗലി തോമസ്, രചന, മണികണ്ഠന്‍, കെ.സി.സോജി സംബന്ധിച്ചു.
മുഴക്കുന്ന് പഞ്ചായത്ത് തല ഉദ്ഘാടനം അയ്യപ്പന്‍കാവ് മുബാറക് എല്‍.പി സ്‌കൂളില്‍ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍ അധ്യക്ഷയായി. കെ.വി റഷീദ്, ബി. മിനി, ശൈലജ രാമകൃഷ്ണന്‍ സംബന്ധിച്ചു. സി.പി.എം പേരാവൂര്‍ ഏരിയാതല വൃക്ഷ തൈ നടല്‍ കാക്കയങ്ങാട് മുഹമ്മദ് ഇസ്മാഈല്‍, ദിലീപന്‍ സ്മാരക മന്ദിര പരിസരത്ത് നടന്നു. സി.പി.എം കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ടി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പേരാവൂര്‍ ഏരിയാ സെക്രട്ടറി എം. രാജന്‍ അധ്യക്ഷനായി. എം ബിജു, ബാബു ജോസഫ്, പി ഹക്കീം, എ. ഷിബു, വി.വി വിനോദ് സംബന്ധിച്ചു.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ തശ്ജീര്‍ (മരം നടല്‍) ഉദ്ഘാടനം കടവത്തൂര്‍ മുണ്ടത്തോട് സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
എ.പി ഇസ്മായീല്‍ അധ്യക്ഷനായി. കെ.പി കുഞ്ഞബ്ദുല്ല, പി.വി യൂസഫ്, ആര്‍.വി അബൂബക്കര്‍ യമാനി, യൂസഫ് പുതിയാടം, പി.കെ. ഫസല്‍, കെ.റഹൂഫ് ,സിദ്ധീഖ് ബാഖവി, ഇ.മഹമൂദ്, അഫ്‌സല്‍ മുണ്ടത്തോട് സംസാരിച്ചു.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ അങ്കന്‍വാടികള്‍ക്കും വൃക്ഷ തൈ ഔഷധസസ്യ തൈകള്‍ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ടി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. അങ്കണവാടികള്‍ക്ക് ഫലവൃക്ഷതൈകള്‍ക്കു പുറമെ ആര്യവേപ്പ്, കറിവേപ്പില തൈകളും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."