സാങ്കേതിക മികവുള്ള ആധുനിക സേനയാക്കി കേരള പൊലിസിനെ മാറ്റും: മുഖ്യമന്ത്രി
തിരുവനന്തപുരം: സാങ്കേതിക മികവുള്ള രാജ്യത്തെ ഏറ്റവും ആധുനിക സേനയാക്കി കേരള പൊലിസിനെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍. കേരള പൊലിസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടന്ന എത്തിക്കല്‍ ഹാക്കിങ് പരിശീലനത്തിന്റെയും പുതിയ ഓണ്‍ലൈന്‍ സംരഭങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ കുറ്റകൃത്യങ്ങളുടെ വളര്‍ച്ചാനിരക്ക് സംസ്ഥാനത്ത് 2016-ല്‍ 60 ശതമാനമാണ്. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, വ്യാജ അക്കൗണ്ടണ്ടുകള്‍വഴി പണംതട്ടല്‍, ലോട്ടറി തട്ടിപ്പുകള്‍ തുടങ്ങി നിരവധി പരാതികള്‍ ദിനംപ്രതി ഉണ്ടയരുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവവും ദിനംപ്രതി മാറിക്കൊണ്ടണ്ടിരിക്കുന്നു. എന്നാല്‍ സൈബര്‍ ഡോം എന്ന ആശയം ഇതിന് പരിഹാരമാണ്.
സാമൂഹികമാധ്യമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടണ്ടാക്കുന്നതിനും ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകളെ തടയുന്നതിനും സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ സംരക്ഷിക്കുന്നതിനും സഹായകമായ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു മാസമായി സൈബര്‍ ഡോമിലൂടെ നടപ്പാക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈബര്‍ ഡോമിനൊപ്പം നിരവധി പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സോഷ്യല്‍ മീഡിയ ലാബ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഫലപ്രദമായ പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി ട്രാഫിക് നിയമങ്ങളും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഫോണ്‍ നമ്പരുകളും അറിയുന്നതിനും
വഴിയൊരുക്കുന്നതാണ് ട്രാഫിക് ആപ്ലിക്കേഷന്‍. പൊലിസ് സര്‍ക്കുലറുകള്‍ ഓണ്‍ലൈനായി ലഭിക്കുന്ന പോര്‍ട്ടലാണ് മറ്റൊന്ന്.
സോഷ്യല്‍ മീഡിയ ലാബ്, പുതിയ സൈബര്‍ ഡോം വെബ്‌സൈറ്റ്, കേരള പൊലിസ് ട്രാഫിക് മൊബൈല്‍ ആപ്ലിക്കഷന്‍, പൊലിസ് സര്‍ക്കുലറുകള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായി. സംസ്ഥാന പൊലിസ് മേധാവി മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്ഥാന ഐ.ടി മിഷന്‍ ഡയരക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ആശംസയര്‍പ്പിച്ചു. ടെക്‌നോളജി ഓഡിറ്റര്‍ റുഗ്‌വേദ് മേത്ത ഉള്‍പ്പെടെയുളള പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ സൈബര്‍ സെല്ലുകളില്‍ ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥര്‍, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍, സൈബര്‍ ഡോം വോളന്റിയര്‍മാര്‍, ഐ.ടി വിദഗ്ധര്‍ തുടങ്ങി മുന്നൂറോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സ്വാഗതവും തിരുവനന്തപുരം റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."