ആലക്കോട് പുഴയില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റി
ആലക്കോട്: ലോക പരിസ്ഥിതി ദിനത്തില്‍ ആലക്കോട് പുഴയില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റി. നാടെങ്ങും വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നതിനിടെയാണ് സെന്റ് മേരീസ് നഗര്‍ പാലത്തിനു സമീപം പുഴയില്‍ നിന്നിരുന്ന കൂറ്റന്‍ മരങ്ങള്‍ മുറിച്ചത്. അടുത്ത കാലത്തായി പുഴയോട് ചേര്‍ന്ന് ഭൂമി വാങ്ങിയ ആളാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മരം മുറിച്ചത്. നാട്ടുകാര്‍ എത്തുമ്പോഴേക്കും രണ്ടു മരങ്ങള്‍ നിലംപൊത്തിയിരുന്നു. എന്നാല്‍ തടികള്‍ കടത്തി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. പുഴയിലെ മരങ്ങള്‍ മുറിച്ചു മാറ്റി ആ ഭാഗം മണ്ണിട്ട് നികത്താനായിരുന്നു ശ്രമം. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മരം മുറിച്ചവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍ പ്രസന്നകുമാര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."