മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രം
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനില്‍ മാത്രം. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുമെന്ന് എ.ഡി.എം സി. കെ. പ്രകാശ് അറിയിച്ചു.
ഇതുവരെ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. ഇനിമുതല്‍ അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കണം.
ഇടനിലക്കാരെ ഒഴിവാക്കി ജനങ്ങള്‍ക്ക് നേരിട്ട് സഹായം ലഭിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് അക്ഷയകേന്ദ്രങ്ങള്‍ പത്തുരൂപ ഫീസ് ഈടാക്കും. അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും സമര്‍പ്പിക്കണം.
ഇതിനായി പകര്‍പ്പ് ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് രണ്ടു രൂപയും ഈടാക്കാം. അധികമായി പണം ഈടാക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധിക പണം വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."