കൊവിഡ് ചെറുകിട ഇടത്തരം സംരംഭങ്ങളെ തകര്‍ക്കുമെന്ന് നിരീക്ഷണം
ന്യൂഡല്‍ഹി: കൊവിഡുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം തകരുമെന്ന് നിരീക്ഷണം.
സര്‍ക്കാര്‍ വിവിധ മേഖലകള്‍ക്കായി 1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയൊന്നും പ്രഖ്യാപിച്ചില്ല. 2018-19ലെ ധനകാര്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 63 മില്യന്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ രാജ്യത്തുണ്ട്. രാജ്യത്തിന്റെ ആകെ തൊഴില്‍ശക്തിയുടെ 40 ശതമാനവും ഈ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത് 100 മില്യനിലധികം വരും.
ഇവരെ പരിഗണിക്കാതിരുന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 21 ദിവസത്തെ അടച്ചുപൂട്ടല്‍ ഇത്തരം സംരംഭങ്ങളെ ശക്തമായി ഉലച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് ജി.എസ്.ടി ഒഴിവാക്കി നല്‍കല്‍, സര്‍ക്കാര്‍ നല്‍കാനുള്ള തുക വേഗത്തിലാക്കല്‍, വായ്പ വ്യവസ്ഥകള്‍ ലളിതമാക്കല്‍ തുടങ്ങിയ നടപടികളാണ് വേണ്ടതെന്ന് സി.ഐ.ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 25,000 കോടിയാണ് ചെറുകിട കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ളത്. ഇതു കൂടാതെ മറ്റു പല സര്‍ക്കാര്‍ ഡിപാര്‍ട്ടുമെന്റുകളും പണം നല്‍കാനുണ്ട്.
കൊവിഡ് വൈറസ് പടര്‍ന്ന രാജ്യങ്ങളെല്ലാം ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടി തുക പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."