പരിസ്ഥിതിയെ പ്രണയിച്ച്...
കണ്ണൂര്‍: ഭൂമിയുടെ നിലനില്‍പിനായുള്ള ബോധവത്കരണവുമായി നാടെങ്ങും പരിസ്ഥിതി ദിനാചരണം. പ്രകൃതിക്കും മനുഷ്യനും സകല ജീവജാലങ്ങള്‍ക്കും നല്ല നാളെക്കായി നാടെങ്ങും വൃക്ഷതൈകള്‍ നട്ടു. പരിസ്ഥിതി സംഘടനകളുടേയും വിദ്യാര്‍ഥികളുടേയും സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ വിപുലായ പരിപാടികളാണു നടത്തിയത്.
പയ്യാവൂര്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച കേരളാ കോണ്‍ഗ്രസ് യൂത്ത്ഫ്രണ്ട്(ജേക്കബ്) പയ്യാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന സൗജന്യ ഓഷധത്തെ വിതരണം മുന്‍ പഞ്ചായത്തംഗം ശശീന്ദ്രന് നല്‍കി കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കെ.പി ബിനോജ് നിര്‍വഹിച്ചു.
കരയത്തുംചാല്‍ ഗവ. യു.പി സ്‌കൂളില്‍ എസ്.എം.സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ഫലവൃക്ഷത്തെ നടീല്‍ ഉദ്ഘാടനം മുന്‍ പ്രഥമാധ്യാപകന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ രാജപ്പന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. കെ.പി കുഞ്ഞിരാമന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.വി ലക്ഷ്മണന്‍, പി.വി ടോമി, എ.സി മറിയക്കുട്ടി, ബിജു പുതുശ്ശേരി സംസാരിച്ചു.
പയ്യാവൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക നഴ്‌സറിയില്‍ ഉല്‍പ്പാദിപ്പിച്ച വൃക്ഷത്തൈകളുടെ വിതരണോത്ഘാടനം ചന്ദനക്കാംപാറയിലെ നഴ്‌സറിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റുപറമ്പില്‍ നിര്‍വഹിച്ചു. ടി.പി അഷ്‌റഫ് അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ഇ.വി വേണുഗോപാല്‍, ഡെയ്‌സി മഞ്ഞനാല്‍, ആഗ്‌നസ് വാഴപ്പള്ളി, പി.കെ ബാലകൃഷ്ണന്‍, ബിനോയി ആലുങ്കത്തടം, സജന്‍ വെട്ടുകാട്ടില്‍ സംസാരിച്ചു.
കാഞ്ഞിരക്കൊല്ലി: കാദര്‍ ഹാജി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ കാഞ്ഞിരക്കൊല്ലിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജെ ജോസഫ് സന്ദേശം നല്‍കി. മാനേജര്‍ ഫാ. ജോസ് ആനാനിക്കലും ഹെഡ്മാസ്റ്റര്‍ പി.ജെ ജോസഫും ചേര്‍ന്ന് വൃക്ഷ തൈകള്‍ നട്ടു. കുട്ടികളെ മഴമാപിനി നിര്‍മാണം പരിചയപ്പെടുത്തി. പരിസ്ഥിതി ദിന ക്വിസ് നടത്തി.
പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളജ് കമ്യൂനിറ്റി വിഭാഗം, ഷേണായ് സ്‌കൂള്‍ എന്‍.എസ്.എസ്, എസ്.പി.സി യൂനിറ്റുകള്‍, നാഗാസ് ക്ലബ്, കണ്ടങ്കാളി വായനശാല, വികസന സമിതി സംയുക്താഭിമുഖ്യത്തില്‍ ഭൂമിക്കൊരു തണല്‍ പദ്ധതി പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു.മുന്‍ എം.എല്‍.എ സി.കെ.പി പത്മനാഭന്‍ ക്ലാസെടുത്തു. എന്‍.എസ്.എസ്, എസ്.പി.സി വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ 20 സ്‌ക്വാഡുകളായി 1000 ഫലവൃക്ഷത്തൈകള്‍ സ്‌കൂള്‍ പരിസരത്തെ വീടുകളില്‍ വച്ചുപിടിപ്പിച്ചു.
പയ്യന്നൂര്‍: ഐ.എസ്.ഡി സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ ലോക പരിസ്ഥിതി ദിനവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. പയ്യന്നൂര്‍ കോളജ് ബോട്ടണി അസി. പ്രൊഫസറും ജൂനിയര്‍ ശാസ്ത്രജ്ഞനുമായ ഡോ. രതീഷ് നാരായണന്‍ മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം നല്‍കി. ഷൗക്കത്തലി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ രാജന്‍ കൊടക്കാട്, മണി സുബ്രഹ്മണ്യം, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ.പി നസീം, കെ.പി ദിവ്യ, തനൂജ നായര്‍ സംസാരിച്ചു.
ആലക്കോട്: ആലക്കോട് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ വൃക്ഷ തൈകള്‍ നട്ടു. എസ്.ഐ ടി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവര്‍ഷം നട്ട വൃക്ഷതൈകള്‍ക്ക് ചുറ്റും തടമെടുത്തും വളമിട്ടും ഉദ്യോഗസ്ഥര്‍ പങ്കാളികളായി. എസ്.ഐമാരായ പ്രഭാകരന്‍, ജോണ്‍സണ്‍, എ.എസ്.ഐമാരായ കുഞ്ഞമ്പു, രാജന്‍, ജോര്‍ജ്, സി.പി.ഒമാരായ പി. രവീന്ദ്രന്‍, ഷബീര്‍ അലി നേതൃത്വം നല്‍കി.
ആലക്കോട്: ചപ്പാരപ്പടവ് മേഖലാ എസ്.കെ.എസ്.എസ്.എഫ് കറിവേപ്പിലാ ഗ്രാമം പദ്ധതി പെരുമാളാബാദില്‍ നടന്നു. ദുബൈ സുന്നി സെക്രട്ടറി ഇബ്രാഹിം ഫൈസിയുടെ വീട്ടുവളപ്പില്‍ കറിവേപ്പില തൈ നട്ട് കര്‍ഷകനായ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ്കുഞ്ഞി, വി.വി മുഹമ്മദ്കുഞ്ഞി, അനസ് മൗലവി, യു.വി ഇര്‍ഫാന്‍, കബീര്‍, മുഫീദ്, മശ്ഹൂഖ്, അബ്ദുല്ല നേതൃത്വം നല്‍കി.
ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം താലൂക്കാശുപത്രി പരിസരത്ത് വൃക്ഷതൈ നട്ട് പ്രസിഡന്റ് പി. നളിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. പ്രകാശന്‍, എം. ജനാര്‍ദ്ദനന്‍, മിനി മാത്യു, പി.വി.കെ മഞ്ജുഷ, ഡോ. എം.എന്‍ അനിത സംബന്ധിച്ചു. അരവഞ്ചാല്‍ ഭഗവതി കാവ് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഫലവൃക്ഷ വ്യാപന പദ്ധതിക്കും തുടക്കമായി. മുന്നോടിയായി വൃക്ഷത്തൈകളേന്തി അരവഞ്ചാല്‍ ടൗണില്‍ പരിസ്ഥിതിദിന സന്ദേശ റാലി നടത്തി. കാവിലെ വാനരക്കൂട്ടങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള വാനരമൂലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി നിര്‍വഹിച്ചു. രമേശന്‍ പൂന്തോടന്‍ അധ്യക്ഷനായി. കെ. രുഗ്മിണി, പി. പ്രജിത, രമേശന്‍ പേരൂല്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് പെരിങ്ങോം മണ്ഡലം കമ്മറ്റി പാടിയോട്ടുചാല്‍, പെരിങ്ങോം ടൗണുകള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
കോഴിച്ചാല്‍ സെന്റ് അഗസ്റ്റിയന്‍സ് എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്‌കൂള്‍ മുറ്റത്ത് വൃക്ഷതൈ നട്ടു വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു. സണ്ണി അരീക്കല്‍ പരിസ്ഥിതി സന്ദേശം നല്‍കി. എ.വി ത്രേസ്യാമ്മ, ആല്‍ബര്‍ട്ട് ഷിബു, അമല്‍ ജോര്‍ജ്, എം.എം മേരി സംസാരിച്ചു.
തിരുമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിദിനാഘോഷം ജില്ലാ പഞ്ചായത്തം പി. ജാനകി സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ പി.എസ് അക്ഷയക്ക് വൃക്ഷതൈ നല്‍കി ഉദ്ഘാടനം ചെയ്തു. റോയിസ് കുര്യന്‍ അധ്യക്ഷനായി. ട്രീസ ജോര്‍ജ്, ഷാജന്‍ തോമസ് സംസാരിച്ചു.
ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സൗഭാഗ്യ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ലീഡര്‍ ആര്യ ജയകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അനു മരിയ സംസാരിച്ചു. പരിസ്ഥിതി ക്വിസും നടന്നു.
താബോര്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം താബോറിലെ ജൈവകര്‍ഷകന്‍ ജോസുകുട്ടി ചങ്ങഴശേരി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകന്‍ തോമസ് ജോസഫ്, സിസ്റ്റര്‍ വിനീത, രജനി സന്തോഷ്, സൂരജ് ബിജു സംസാരിച്ചു.
കോക്കടവ് ചേതന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ കോക്കടവ് ടൗണ്‍ ശുചീകരിച്ചു. ബേബി അമ്പാട്ട്, ബിജോ മാത്യു, റോയി തോമസ് നേതൃത്വം നല്‍കി.
ലെന്‍സ്‌ഫെഡ് ചെറുപുഴ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം ലെന്‍സ്‌ഫെഡ് വനിതാ വിങ് ജില്ലാ സെക്രട്ടറി എം.എ ആഞ്ചല, മെജോ വര്‍ഗീസ്, പി.ജെ മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ചെറുപുഴ യൂനിറ്റ് പ്രസിഡന്റ് പി.ജി മോഹനന്‍ അധ്യക്ഷനായി. എം.എ ആഞ്ചല, മെജോ വര്‍ഗീസ്, റെജി ഐസക്, അജോ കെ. വര്‍ഗീസ്, ഷബീര്‍ ചെറുപുഴ സംസാരിച്ചു.
ശ്രീകണ്ഠപുരം: ചെങ്ങളായി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ചെങ്ങളായി മാര്‍ക്കറ്റ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മനോജ് പാറക്കാടി ഉദ്ഘാടനം ചെയ്തു. ഷാജു കണ്ടമ്പേത്ത് അധ്യക്ഷനായി. വി.കെ വിജയകുമാര്‍, എ.കെ വാസു, എം. രജ്‌നാഥ്, ഇ. സജീവന്‍, അരുണ്‍കുമാര്‍ അരിമ്പ്ര, നിസാമുദ്ദീന്‍ ചെങ്ങളായി നേതൃത്വം നല്‍കി.
എള്ളരിത്തി എല്‍.പി സ്‌കൂളില്‍ നഗരസഭാ കൗണ്‍സിലര്‍ കെ.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍ സ്വപ്‌ന അധ്യക്ഷയായി. കെ.പി വേണുഗോപാല്‍, ശ്രീജിത്, പ്രജിന സംസാരിച്ചു. പൂപ്പറമ്പ് എ.യു.പി സ്‌കൂളില്‍ പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.വി പവിത്രന്‍, അക്ഷയ്, രമേശന്‍, ശ്രീനിവാസ് ആര്യപ്പാട്ട് സംസാരിച്ചു. ഡി.വൈ.എഫ്.ഐ ഇരിക്കൂര്‍ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രശ്മി അങ്കണവാടിയില്‍ വൃക്ഷത്തൈ നടല്‍ ബഷീര്‍ പെരുവളത്ത്പറമ്പ് ഉദ്ഘാടനം ചെയ്തു. സജേഷ്, പി. ജമാല്‍, കെ.വി നമ്പി സംസാരിച്ചു. മലപ്പട്ടം കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷത്തൈ നടല്‍ ടി.കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: സി.പി.എം നടപ്പാക്കുന്ന കണ്ണൂരിനൊരു ഹരിത കവചം പദ്ധതി തളിപ്പറമ്പ് ഏരിയാതല ഉദ്ഘാടനം ബക്കളം മടയച്ചാലില്‍ പ്ലാവിന്‍തൈ നട്ടുകൊണ്ട് കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ നിര്‍വഹിച്ചു. ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍, കെ. സന്തോഷ്, പി.കെ ശ്യാമള, സി.എം കൃഷ്ണന്‍, കെ. ഷാജു സംസാരിച്ചു.
സി.പി.ഐ തളിപ്പറമ്പ് മണ്ഡലത്തിലെ പാര്‍ട്ടി ഘടകങ്ങളിലും പ്രവര്‍ത്തകരുടെ വീട്ടുവളപ്പുകളിലും വൃക്ഷതൈകള്‍ നട്ടു. മുന്‍കാല നേതാക്കളായ കെ.വി മൂസാന്‍ കുട്ടി, പരിയാരം കിട്ടേട്ടന്‍, പി.വി ചന്തുക്കുട്ടി, എന്‍. ഉറുവാടന്‍. ചാലില്‍ കൊട്ടന്‍, പയ്യരട്ടകൃഷ്ണന്‍, സി. കുഞ്ഞിരാമന്‍ എന്നിവരുടെ പേരുകളിലായിരുന്നു ഓര്‍മ മരങ്ങള്‍ നട്ടത്. മണ്ഡലം സെക്രട്ടറി വി.വി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ഗോവിന്ദന്‍, ഐ.വി കരുണാകരന്‍, കെ.വി രാമചന്ദ്രന്‍, പി. പവിത്രന്‍ പങ്കെടുത്തു.
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് വെസ്റ്റ് യൂനിറ്റിന്റെ പരിസ്ഥിതി ദിനാഘോഷം കുറ്റിക്കോല്‍ എല്‍.പി സ്‌കൂളില്‍ നടന്നു. രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ എം. റഫീക് ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണന്‍, ഉണ്ണി കൂവോട്, ബിജു മോഹന്‍, സി. കരീം, പ്രദീപ് കുമാര്‍, രസ്‌ന, ജിഷ, സോണി മെറി ടോണ്‍ സംസാരിച്ചു.
പൂമംഗലം യു.പി സ്‌കൂളില്‍ ഹരിതോത്സവം എ.കെ ബിന്ദുവിന്റെ അധ്യക്ഷതയില്‍ പി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. ഓട്ടമത്സരത്തില്‍ വിജയികളായ ജുനൈദ്, അഭിജിത്ത് എന്നിവര്‍ക്ക് പി. അബ്ദുറഹ്മാന്‍ സമ്മാനം നല്‍കി. പി. ഷീബ, ഒ.സി സുബാഷ്, റഊഫ് കുട്ടോത്ത്, എന്‍.പി റഷീദ്, ഷൈമ ഭാസ്‌ക്കരന്‍, സി. സത്യനാരായണന്‍ സംസാരിച്ചു.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ സദസില്‍ സ്‌കൂള്‍ കുട്ടികള്‍ തങ്ങളുടെ കൈയിലുള്ള ബോള്‍ പേനകള്‍ ഉപേക്ഷിച്ച് മഷിപ്പേനകള്‍ ഏറ്റുവാങ്ങി. ടാഗോര്‍ വിദ്യാനികേതന്‍, സീതിസാഹിബ്, സര്‍സയ്യിദ്, മൂത്തേടത്ത് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് പരിസ്ഥിതി സൗഹൃദ പേനകള്‍ സ്വീകരിച്ചത്.
ഇവര്‍ക്ക് പച്ചക്കറി വിത്തുകളും നല്‍കി. നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. സീക്ക് ഡയറക്ടര്‍ ടി.പി പത്മനാഭന്‍ പ്രഭാഷണം നടത്തി. വത്സല പ്രഭാകരന്‍ അധ്യക്ഷയായി. രജനി രമാനന്ദ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി. ഉമ്മര്‍, പി.കെ സുബൈര്‍, കെ. അഫ്‌സത്ത്, എം. ചന്ദ്രന്‍, കെ. വത്സരാജന്‍, കെ. സപ്‌ന, കെ. രാധാകൃഷ്ണന്‍, ഡോ. ടി.പി അഷ്‌റഫ്, പി. ഗോവിന്ദന്‍, പി.വി ഫസലുള്ള, പി. വിജയലക്ഷ്മി, എം. അഷ്‌റഫ്, പി.വി ബിജു, എസ്.പി രമേശന്‍, ഇ.പി രമേശന്‍, മുഹമ്മദ് കീത്തേടത്ത്, വി.വി വിജയന്‍, പി. ദിനേശന്‍, കെ. അഭിലാഷ്, ആര്‍. ശ്രീജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."