വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണ ദൃശ്യങ്ങള്‍ എഫ്.ബി.ഐ പുറത്തുവിട്ടു
വാഷിങ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തിന്റെ ചിത്രങ്ങള്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) പുറത്തുവിട്ടു. ആക്രമണം നടന്ന സ്ഥലത്ത് അധികൃതര്‍ പരിശോധന നടത്തുന്നതിന്റെയും തകര്‍ന്ന കെട്ടിടങ്ങളുടേതുമടക്കം 27 ചിത്രങ്ങളാണ് പുറത്തുവിട്ടത്.
നേരത്തെ യു.എസ് അന്വേഷണ ഏജന്‍സി പുറത്തുവിട്ട ആക്രമണത്തിന്റെ അപൂര്‍വ ചിത്രങ്ങളാണ് വീണ്ടും പ്രസിദ്ധീകരിച്ചത്. 2011ല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ചിത്രങ്ങള്‍ വെബ്സൈറ്റില്‍നിന്ന് നഷ്ടപ്പെടുകയായിരുന്നുവെന്ന് എഫ്.ബി.ഐ വക്താവ് ജില്ലെന് സ്റ്റിക്ക്ള് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
2001 സെപ്തംബര്‍ 11നാണ് വിര്‍ജീനിയയിലേക്കു പോവുകയായിരുന്ന യു.എസ് എയര്‍ലൈന്‍ വിമാനം -77 അല്‍ ഖാഇദ ഭീകരര്‍ റാഞ്ചിയത്. തുടര്‍ന്ന് ഭീകരര്‍ വിമാനം വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ആക്രമണത്തില്‍ 184 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."