മദ്യം കിട്ടിയില്ല: വാര്‍ണിഷ് കുടിച്ച് മൂന്ന് പേര് ആത്മഹത്യ ചെയ്തു
ചെന്നൈ: ലോക്ക് ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പെയിന്റും വാര്‍ണിഷും കഴിച്ച മൂന്നു പേര് മരിച്ചു. തമിഴ്നാട്ടിലെ ചെംഗല്‍പട്ടുവില്‍ ഞായറാഴ്ചയാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന് എന്നിവരാണ് മരിച്ചത്. പതിവായി മദ്യപിക്കുന്ന മൂവരും, മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പെയിന്റും വാര്‍ണിഷും കലര്‍ത്തി കഴിക്കുകയായിരുന്നു.
ഇവരെ ചെംഗല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.നേരത്തെ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഷേവിങ് ലോഷന്‍ കുടിച്ച് മൂന്ന് പേര് മരിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങളെ തുടര്‍ന്ന് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. നേരത്തെ അസമിലെ ജോര്‍ഹട്ടില്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് സോഫ്റ്റ് ഡ്രിങ്കും വെള്ളവുമായി കൂട്ടിക്കലര്‍ത്തി കഴിച്ചതിനെ തുടര്‍ന്ന് രണ്ടു പേര് മരിച്ചിരുന്നു.
തെലങ്കാനയില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തു പേരാണ് മരിച്ചത്. കര്‍ണാടകയില്‍ ഏഴു മരണങ്ങളാണ് മദ്യം ലഭിച്ചില്ലെന്ന കാരണത്താല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."