HOME
DETAILS
MAL
ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന തീരുമാനം പുന:പരിശോധിക്കണം: ഉഴവൂര്‍ വിജയന്‍
backup
July 03 2016 | 08:07 AM
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കില്ലായെന്ന തീരുമാനം പുന:പരിശോധിക്കണമെന്ന്
എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍കൂടി പരിശോധി ക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം. തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടണ്ടാക്കിയാല്‍ പുന:പരിശോധിക്കുമെന്ന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ജനാധിപത്യ ഭരണസംവിധാനത്തില്‍ ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായത്തിനു മുന്‍തൂക്കംനല്‍കേണ്ടണ്ടതുണ്ടെണ്ടന്നും ഉഴവൂര്‍ വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."