കൊവിഡ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് 19 രോഗമുക്തി നേടിയത് കേരളത്തില്‍. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കണക്കുകള്‍. മാര്‍ച്ച് 9നും 20നുമിടയിലാണ് ഇവര്‍ ചികിത്സ തേടിയത്. ആകെയുള്ള 321 പോസിറ്റീവ് കേസുകളില്‍ 61 പേര്‍ രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്കില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ 781 കേസുകള്‍ സ്ഥരീകരിച്ചപ്പോള്‍ 56 പേര്‍ രോഗ മുക്തി നേടി. തമിഴ്‌നാട്ടിലാകട്ടെ 571 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ എട്ടു പേര്‍ മാത്രമാണ് രോഗ മുക്തി നേടിയത്. 523 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ 16 പേരും, തെലുങ്കാനയില്‍ 33 പേരും, യു.പിയില്‍ 21 പേരും, രാജസ്ഥാനില്‍ 25 പേരും, ആന്ധ്രപ്രദേശില്‍ 6 പേരും, മധ്യപ്രദേശില്‍ 3 പേരും, കര്‍ണാടകത്തില്‍ 12 പേരും, ഗുജറാത്തില്‍ 21 പേരും, ജമ്മുവില്‍ 4 പേരും, ഹരിയാനയില്‍ 29 പേരും, ബംഗാളില്‍ 10 പേരും, പഞ്ചാബില്‍ 4 പേരും, ഒഡീഷയില്‍ രണ്ടുപേരും, ബിഹാറിലും ലഡാക്കിലും 3 പേര്‍ വീതവും, ഉത്തരഖാണ്ഡില്‍ 4 പേരും, ചാണ്ഡിഗഡില്‍ 5 പേരും, ചത്തീസ്ഗഡില്‍ എട്ടു പേരും, ഹിമാചല്‍ പ്രദേശില്‍ ഒരാളുമാണ് രോഗ മുക്തി നേടിയത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കൊവിഡ് മരണ നിരക്കും വളരെ കുറവാണ്.
കേരളത്തില്‍ ആകെ രണ്ടു പേര്‍ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. മഹാരാഷ്ട്രയില്‍ ഇന്നലെ വൈകിട്ട് വരെ 45 പേരാണ് മരിച്ചത്.
തമിഴ്‌നാട്ടില്‍ 5ഉം, ഡല്‍ഹിയില്‍ 6ഉം, തെലങ്കാനയിലും, ഗുജറാത്തിലും 11ഉം, മധ്യപ്രദേശില്‍ 14ഉം, പഞ്ചാബില്‍ 7ഉം, എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ മരണനിരക്ക്. രാജ്യത്ത് കൊറോണ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയയാളുകളും കേരളത്തില്‍ നിന്നുള്ളവരായിരുന്നു.
റാന്നിയിലെ ദമ്പതിമാരുടെ ടെസ്റ്റ് ഫലം ഒമ്പത് തവണയും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് രോഗമുക്തി നേടിയതായി ഇവരെ കണക്കാക്കിയത്. ചിലരില്‍ കൊവിഡ് വൈറസ് കുറച്ചു കാലം നിഷക്രിയമായി തുടര്‍ന്ന് രോഗം തിരികെ വരാനുള്ള സാധ്യതയുണ്ട് ഇത് കണക്കിലെടുത്താണ് 9 തവണ ടെസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."