നേതാക്കളില്‍ ചേരിതിരിവ്
തൃക്കരിപ്പൂര്‍: തിരുവനന്തപുരത്ത് ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത ജഗദീശന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.സി.സിക്കു പരാതി ലഭിച്ചിട്ടും എന്തു കൊണ്ട് അന്വേഷിച്ചില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു നേതാക്കളില്‍ ഭിന്നാഭിപ്രായം. ആരും പരാതി തന്നിട്ടില്ലെന്നായിരുന്നു ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ മറുപടി. എന്നാല്‍ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പരാതി നല്കിയതാണല്ലോ എന്നു വീണ്ടും മാധ്യമ പ്രവര്‍ത്തകരുടെ ചോദിച്ചപ്പോള്‍ അയാള്‍ നിലവില്‍ കോണ്ഗ്രസല്ലെന്നായിരുന്നു ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി പ്രകാശന്റെ മറുപടി. എന്നാല്‍ അത്തരത്തില്‍ ഒരു പരാതി ഡി.സി.സിക്കു ലഭിച്ചിട്ടുണ്ടെന്നും പരാതിയില്‍ അന്വേഷണം ഉണ്ടാകുമെന്നും ഡി.സി.സി വൈസ്പ്രസിഡന്റ് പി.കെ ഫൈസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പരാതിക്കാരന് ഇപ്പോള്‍ കോണ്‍ഗ്രസാണോ അല്ലയോ എന്നു നോക്കിയല്ല പരാതി സ്വീകരിക്കുന്നതെന്നും ഫൈസല്‍ കൂട്ടി ചേര്‍ത്തതോടെ ചേരിതിരിവ് മറനീക്കി പുറത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."