HOME
DETAILS
MAL
കണ്ണൂരില്‍ ഗ്യാസ് ശ്മശാനം സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മിഷന്
backup
June 06 2018 | 09:06 AM
കണ്ണൂര്‍: സര്‍ക്കാരില്‍ നിന്നും കിഫ്ബിയില്‍ നിന്നും ഭരണാനുമതി ലഭ്യമാക്കി കണ്ണൂര്‍ കോര്‍പറേഷനില്‍ അടിയന്തിരമായി ഗ്യാസ് ശ്മശാനം സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ഗ്യാസ് ശ്മശാനം സ്ഥാപിക്കുന്നത് വരെ പയ്യാമ്പലം ശ്മശാനത്തിന് ആവശ്യമായ വിറക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. 2008ല്‍ അന്നത്തെ നഗരസഭ വന്‍ തുക മുടക്കി വൈദ്യുത ശ്മശാനം സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. പൊതുശ്മശാനം ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് നല്കിയ പരാതിയിലാണ് ഉത്തരവ്. ഗ്യാസ് ശ്മശാനം സ്ഥാപിക്കുന്നത് വരെ നിലവിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."