HOME
DETAILS
MAL
ശുകൂര്‍ വധം; അന്വേഷണം അട്ടിമറിക്കാന്‍ സി.പി.എം ലീഗ് രഹസ്യധാരണയെന്ന്
backup
July 03 2016 | 08:07 AM
തിരുവനന്തപുരം: അരിയില്‍ ഷുകൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ സി.പി.എമ്മും മുസ്ലിം ലീഗും തമ്മില്‍ രഹസ്യ ധാരണയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സി.പി.എം നേതാക്കളായ പി ജയരാജനും ടി.വി രാജേഷും ഈ കേസിലെ പ്രതികളാണ്. ഇവരെ രക്ഷിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം കൂട്ടുനില്‍ക്കുകയാണ്. ഇത് ഷുകൂറിന്റെ കുടുംബത്തോട് ചെയ്യുന്ന അനീതിയാണ്. അന്വേഷണം സത്യസന്ധമാകണമെങ്കില്‍ സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് കോടതി കണ്ടെണ്ടത്തിയിരുന്നു. സിംഗിള്‍ ബഞ്ച് വിധി അനുസരിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങിയപ്പോഴാണ് പ്രതികളുടെ അപേക്ഷപ്രകാരം ഡിവിഷന് ബഞ്ച് സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്തത്. ലീഗുമായി ഒത്തുകളിച്ച് കേസ് തന്നെ അട്ടിമറിക്കാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."