HOME
DETAILS
MAL
കാർഗോ വിമാനത്തിൽ സഊദിയിൽ നിന്നും ആദ്യ മൃതദേഹം കേരളത്തിലേക്ക്
backup
April 07 2020 | 06:04 AM
റിയാദ്: യാത്രാ വിമാനങ്ങള്‍ ലഭ്യമാകാത്തതിനിടയിലും സഊദിയില്‍ നിന്നും മൃതദേഹം കേരളത്തിലേക്കയച്ചു. തൃശൂര്‍ കിള്ളിമംഗലം സ്വദേശി പുലാശ്ശേരി രാധാകൃഷ്ണന്റെയും പുഷ്പലതയുടെയും മകന്‍ അനീഷിന്റെ (34) മൃതദേഹമാണ് കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചത്. സഊദിയില്‍ നിന്ന് വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ കാര്‍ഗോ വിമാനത്തില്‍ ദുബായ് വഴിയാണ് മൃതദേഹം നാട്ടിലേക്കയച്ചത്. റിയാദില്‍ നിന്ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12ന് എമിറേറ്റ്‌സ് എയര്‍ലൈന്റെ കാര്‍ഗോ വിമാനത്തില്‍ അയച്ച മൃതദേഹം വൈകിട്ട് 3.05ന് ദുബായിലെത്തി. തുടര്‍ന്ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12:20 ന് ദുബൈയില്‍ നിന്നും കാര്‍ഗോ വിമാനത്തില്‍ അയക്കുന്ന മൃതദേഹം വൈകിട്ട് 6 നു നെടുമ്പാശേരിയില്‍ ബന്ധുക്കള്‍ക്ക് കൈമാറും.
മാര്‍ച്ച് 22 നാണ് താമസ സ്ഥലത്തു വച്ച് അനീഷ് ഹൃദയാഘാതം മൂലം മരിച്ചത്. അനീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. സഊദിയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി സമ്മാന്‍ ജേതാവുമായ ഷിഹാബ് കൊട്ടുകാടിന്റെ ശ്രമഫലമായാണ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയാക്കാനുള്ള അനുമതി അധികൃതര്‍ നല്‍കിയത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇന്‍വെന്ററി കണ്‍ട്രോള്‍ ഡിവിഷനില്‍ ജോലി ചെയ്തു വരവെയാണ് അനീഷിനെ മരണം തട്ടിയെടുത്തത്.
റിയാദിലെ ശുമേസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. റിയാദിലെ അല്‍ത്വയാര്‍ ട്രാവല്‍സിലെ സയ്യിദ് ഗുവ്‌സിന്റെ ശ്രമവും കാര്‍ഗോ വഴി മൃതദേഹം അയക്കുന്നതിനു സഹായകമായി. സുഹൃത്തുക്കളായ സിജോയ്, ശശി, ഡൊമിനിക് സാവിയോ, സാമോഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് തുവ്വൂര്‍, അജീഷ് എന്നിവരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. ഇതിനായി അധിക തുക ചെലവായിട്ടില്ലെന്നും ഷിഹാബ് സൂചിപ്പിച്ചു. രേഖയാണ് ഭാര്യ. മകള്‍: രമ്യ. രാധാകൃഷ്ണന്‍ പുഷ്പലത ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."