അമേരിക്കന്‍ നാവിക താവളത്തില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്തി
കൊച്ചി: ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ അമേരിക്കന്‍ സൈനിക താവളത്തില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. എറണാകുളത്തെ തോപ്പുംപടിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ 32 മത്സ്യത്തൊഴിലാളികളാണ് 31ന് വിഴിഞ്ഞത്തെത്തിയത്.
വിഴിഞ്ഞം തമിഴ്‌നാട് തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ഫെബ്രുവരി അഞ്ചിന് കൊച്ചിയില്‍ നിന്നു മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഡീഗോ ഗാര്‍ഷ്യ ദ്വീപിലെ അമേരിക്കന്‍ നാവികസേന താവളത്തില്‍ അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇവര്‍ പിടിയിലാകുകയായിരുന്നു.
രണ്ടുബോട്ടുകളിലാണ് വിഴിഞ്ഞം സ്വദേശികളായ സുരേഷ് (20), ബിനു (18), വി.സുരേഷ് (19), യേശുദാസന്‍ (43), ശബരിയാര്‍ (52), പ്രബിന്‍ (25), എ. സുരേഷ് (33), പുതിയതുറ സ്വദേശികളായ സ്റ്റീഫന്‍ (32), വര്‍ഗീസ് (48), പുല്ലുവിള സ്വദേശി ലൂയിസ് വിന്‍സെന്റ് (29), അടിമലത്തുറ സ്വദേശി ജോസ് (43), തമിഴ്‌നാട് നീരോടി സ്വദേശി ഫ്രെഡി (36) തുടങ്ങിയരുള്‍പ്പെടുന്ന സംഘമാണ് തിരിച്ചെത്തിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം സൈന്യം നശിപ്പിച്ചിരുന്നു.
മീന്‍ പിടിക്കാനുപയോഗിക്കുന്ന വലയും സൈന്യം വിട്ടുകൊടുത്തിട്ടില്ല. ഇവരുടെ മോചനത്തിനായി ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ് പ്രസിഡന്റ് പി. ജസ്റ്റിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു.
ഇതോടെ വിഷയം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കുകയും ചെയ്തു. തുടര്‍ന്നാണ് മത്സ്യത്തെഴിലാളികളുടെ മോചനത്തിനു വഴിതെളിഞ്ഞത്.
ബോട്ടുടമയായ ജുഡി ആല്‍ബര്‍ടിന്റെ ഭാര്യ സുജ ബാങ്ക് വഴി 4,79000 രൂപ പിഴ അടച്ചതോടെയാണ് തൊഴിലാളികള്‍ മോചിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."