HOME
DETAILS
MAL
മെക്കാഡം ടാറിങ്: അപാകതകള്‍ പരിശോധിക്കണം സി.പി.ഐ
backup
June 06 2018 | 09:06 AM
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ പ്രധാന പാതയില്‍ മെക്കാഡം ടാറിങിലെ അപാകതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് സി.പി.ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒളവറയില്‍ ടാറിങ് നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് മഴയില്‍ തകര്‍ന്നതും തങ്കയം മുക്കിലെ തകര്‍ച്ചയും ഉദാഹരണങ്ങള്‍ മാത്രമാണ്.
സര്‍ക്കാരിനു തന്നെ നാണക്കേടുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടു നില്ക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി. രാമകൃഷ്ണന് അധ്യക്ഷനായി.
ബങ്കളം കുഞ്ഞികൃഷ്ണന്, എ. അമ്പൂഞ്ഞി, പി. വിജയകുമാര്‍, പി. കുഞ്ഞമ്പു, എം. ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."