HOME
DETAILS
MAL
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഐസിയുവില്‍
backup
April 07 2020 | 07:04 AM
കൊറോണ വൈറസ് ബാധിച്ച ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഐസിയുവില്‍. രോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്.
ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മോശമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് എന്‍.എച്ച്.എസ് ആശുപത്രിയിലാണ് ബോറിസ് ജോണ്സണ് ചികിത്സയിലുള്ളത്. പ്രാദേശിക സമയം രാത്രി 8.30 ഓടുകൂടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയത്.
പ്രധാനമന്ത്രിയുടെ ചുമതലകള്‍ താല്കാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിര്‍വഹിക്കും. ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെ നില മോശമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."