അരിപ്പ ഭൂസമരം; പരിഹാരത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്
കുളത്തുപ്പുഴ: അരിപ്പയില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതുയടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി നടത്തുന്ന ഭൂസമരം പരിഹരിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചൊലുത്തുമെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എസ്. ജയമോഹന്‍ പറഞ്ഞു. അരിപ്പ ഭൂസമര ഭൂമിയില്‍ നടന്ന ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ ബ്രിട്ടീഷ് കമ്പനികള്‍ കൈവശം വച്ചുവരുന്ന മൂന്നു ലക്ഷം ഏക്കര്‍ തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്. അരിപ്പ ഭൂസമര നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിനു കെ.സി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, മോഹന്‍ലാല്‍, അലോഷ്യസ്, സന്തോഷ് പാലോട്, രമേശ് കൊട്ടാരക്കര, അര്‍ച്ചല്‍ രവികുമാര്‍, പി.ജെ ജോസഫ്, ശശി. ടി, പി രമേശന്‍ പ്രസംഗിച്ചു.
കാര്‍ഷിക സെന്‍സസ് ആരംഭിച്ചു
കൊല്ലം: കരുനാഗപ്പള്ളി താലൂക്കിലെ കാര്‍ഷിക സെന്‍സസ് ആരംഭിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് സെന്‍സസിനു തുടക്കംകുറിച്ചു.
ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയരക്ടര്‍ ഇസഡ് ഷാജഹാന്‍, കരുനാഗപ്പള്ളി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ് രാജമ്മ, ഇന്‍വെസ്റ്റിഗേറ്റര്‍മാരായ കെ ജബ്ബാര്‍കുട്ടി, ജി. രാജി, യു. നിഷ പങ്കെടുത്തു. കൊല്ലം കോര്‍പ്പറേഷനില്‍ പാല്‍കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ കെ. ബാബുവിന്റെ വീട്ടില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് കൊല്ലം താലൂക്കുതല കാര്‍ഷിക സെന്‍സസിന് തുടക്കമായി.
അഡിഷനല്‍ ജില്ലാ ഓഫിസര്‍ ടി. രാജേന്ദ്രന്‍പിള്ള, റിസര്‍ച്ച് ഓഫിസര്‍ എഫ് ഫെലിക്‌സ് ജോയ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ എസ്. ബിന്ദു, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോസ്, വി.എല്‍ ധന്യ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."