മണ്ണിനു തണലേകി നാടെങ്ങും പരിസ്ഥിതി ദിനാചരണം
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ സമിതിയുടെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പരിസരത്ത് വൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിലെയും സാക്ഷരതാ മിഷനിലെയും ജീവനക്കാരും ഹരിത കേരളം പ്രതിജ്ഞ ചൊല്ലി. സാക്ഷരതാമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍, അസി.കോഓര്‍ഡിനേറ്റര്‍ പി.പി സിറാജ്, സാക്ഷരതാ സമിതി അംഗം രാജന്‍ പൊയ്‌നാച്ചി എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തില്‍ ജില്ലാ ആശുപത്രി പരിസരം ശുചീകരിക്കുകയും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ. പ്രസീത അധ്യക്ഷയായിരുന്നു. എ.വി ശിവപ്രസാദ്, സന്തോഷ് കുശാല്‍നഗര്‍, എം. ബാലകഷണന്‍, കെ.വി രതീഷ്, എ.ഡി ലത, കെ.ടി സവിതകുമാരി, നഴ്‌സിങ്് സൂപ്രണ്ട് ആര്‍.എ രജനി എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ് വളപ്പില്‍ വൃക്ഷത്തൈ നട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഡി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി മോഹനന്‍, പ്രവീണ്‍ തോയമ്മല്‍, എന്‍.കെ രത്‌നാകരന്‍, എം. കുഞ്ഞികൃഷ്ണന്‍ മോഹനന്‍ നായര്‍, കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചിത്താരി: നോര്‍ത്ത് ചിത്താരി അസ്സീസിയ സ്‌കൂള്‍ പരിസരത്ത് സ്‌കൂള്‍ ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി മരങ്ങള്‍ വച്ചു പിടിപ്പിച്ചു.
ജില്ലയിലെ ലെന്‍സ് ഫെഡ് അംഗങ്ങളുടെ വീട്ടുപറമ്പില്‍ ഒരു മരം വീതം നട്ടുപരിപാലിക്കുന്ന പദ്ധതി ഹൊസ്ദുര്‍ഗ് താലൂക്കില്‍ ജില്ലാ പ്രസിഡന്റ് പി. രാജന്റെ പറമ്പില്‍ വൃക്ഷത്തൈ നട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. രാജന്‍ അധ്യക്ഷനായി. താലൂക്ക് പ്രസിഡന്റ് പി.കെ വിനോദ്, ജില്ലാ ട്രഷറര്‍ എന്‍.വി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയിലെ അതിഞ്ഞാലിലാണ് വൃക്ഷത്തൈകള്‍ നട്ടത്. സി.എച്ച് ഇബ്രാഹിം മാസ്റ്റര്‍, എം. ഷെഫീക് ബിരിക്കുളം, മുഹമ്മദ് കുഞ്ഞി, അസീസ് കൊളവയര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മാണിക്കോത്ത് കെ.എച്ച്.എം സ്‌കൂളില്‍ വ്യക്ഷത്തെ നട്ടും വിതരണം ചെയ്തും പരിസ്ഥിതി ദിനം ആചരിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹി എം.എ അബ്ദുള്‍ റഹ്മാന്‍ സ്‌കൂള്‍ മുറ്റത്തു വൃക്ഷതൈ നട്ടു. തൈ വിതരണത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എം.പി നൗഷാദ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എച്ച് സുഹൈല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഷഹീമ, ഫായിസ, ഷീബ, മാണിക്കോത്ത് അബൂബക്കര്‍, ജലീല്‍ പുതിയ കോട്ട, അസീസ് മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: മെട്ടമ്മല്‍ സി.എച്ച്.എം.കെ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഔഷധത്തോട്ടം നിര്‍മിച്ചു. ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ എന്ന പ്രമേയത്തില്‍ പരിസ്ഥിതിദിന പരിപാടികള്‍ സംഘടിപ്പിച്ചു. ഔഷധത്തോട്ട നിര്‍മാണം, അഭിമുഖം, വൃക്ഷത്തെ നട്ട് പിടിപ്പിക്കല്‍, പരിസര ശുചീകരണം, പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു. സി.എച്ച് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവുമായ ഫയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ എ.സി ഹാരിസ് ഹസനി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ മുഹമ്മദ് സഫീര്‍, അധ്യാപകരായ ഗംഗാധരന്‍, ഷൈമ, രജനി, ഷമീം സംസാരിച്ചു.
ഗ്രാമപഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെ തയാറാക്കിയ 50000ല്‍പരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഓഫിസ് പരിസരത്ത് വൃക്ഷത്തൈ നട്ടു പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു. തടര്‍ന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിജ്ഞ എടുത്തു.
തൃക്കരിപ്പൂര്‍: കവ്വായി കായലില്‍ വിദ്യാര്‍ഥികള്‍ ജൈവമതില്‍ തീര്‍ത്തു. വിവിധ തരം കണ്ടല്‍ചെടികള്‍ നട്ട് ഇടയിലക്കാട് പ്രദേശത്തിന്റെ കണ്ടല്‍ സ്‌നേഹിയായി അറിയപ്പെടുന്ന ആര്‍. നിതിന്‍, സുമേഷ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ടല്‍ വിത്തുകള്‍ കൈമാറുകയും കണ്ടലിന്റ പ്രാധാന്യത്തെക്കുറിച്ച് വിവരണവും നല്‍കി.
കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷനല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാരാണ് പരിസ്ഥിതി ദിനത്തില്‍ ഈ വേറിട്ട പ്രവര്‍ത്തനം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ എം. അബ്ദുറഷീദ്, പ്രോഗ്രാം ഓഫിസര്‍ പി. സുലൈമാന്‍, പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്റര്‍ ടി.കെ അബൂസാലി, അധ്യാപകരായ പി.പി അബൂബക്കര്‍, കെ.വി ഗോപികുട്ടി, ബിജു പ്രമോദ്, പി. സത്യ, പി.പി ദാവൂദ്, പി.പി ഷീന, പി. ഇന്ദിര, ഒ.കെ അബ്ദുല്‍ ഗഫൂര്‍, കെ. റൈഹാനത്ത്, പി.പി മഹമൂദ് നേതൃത്വം നല്‍കി.
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തുതല ഉദ്ഘാടനം ഭീമനടി വനിതാ ഐ.ടി.ഐ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ രാജന്‍ വൃക്ഷത്തൈ നട്ടു നിര്‍വഹിച്ചു. ചൈത്ര വാഹിനി പുഴയോരം അങ്കണവാടി, സ്‌കൂള്‍ പരിസരം, പൊതുസ്ഥലം എന്നിവിടങ്ങളില്‍ വൃക്ഷ തൈകള്‍ നട്ടു.
മുസ് ലിംലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി. വൃക്ഷത്തൈ നടല്‍, ബോധവല്‍ക്കരണ ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു.
പഞ്ചായത്ത് തല ഉദ്ഘാടനം കാക്കടവ് അരിയങ്കല്ലില്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി. ഉമര്‍ മൗലവി വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ജാതിയില്‍ അസിനാര്‍ അധ്യക്ഷനായി.
പി.സി ഇസ്മയില്‍, കെ.സി മുഹമ്മദ് കുഞ്ഞി, കെ. അഹമ്മദ് കുഞ്ഞി. പി.പി.സി അഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
കുമ്പള: ഹരിതം സഹകരണം എന്ന പ്രമേയത്തിന്മേല്‍ പുത്തിഗെ എന്‍മകജെ അര്‍ബന്‍ കോപറേറ്റിവ് സൊസൈറ്റിയുടെ പരിസ്ഥിതി ദിനാചരണം കൊടിയമ്മ ഗവ.ഹൈസ്‌കൂളില്‍ നടന്നു.ബാങ്ക് പ്രസിഡന്റ് രവീന്ദ്രന്‍ നായക്ക് ഷേണി വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. അബ്ബാസ് അലി അധ്യക്ഷനായി. ബാങ്ക് ഡയറക്ടര്‍മാരായ ശങ്കരഭട്ട് കാവേരിക്കാന, ഗണേഷ് ഭണ്ഡാരി, അബ്ദുല്‍ റഹിമാന്‍, ഹില്‍ഫ്രഡ്, സുമിത്ര കോട്ടക്കാര്‍, ഹേമലത കോടോത്ത്, അഷ്‌റഫ് കൊടിയമ്മ, പത്മനാഭന്‍ ബ്ലാത്തൂര്‍, ഐ. മുഹമ്മദ് റഫീഖ് സംബന്ധിച്ചു.
കുമ്പള പഞ്ചായത്തുതല പരിസ്ഥിതി ദിനാഘോഷം ആരിക്കാടി ജനറല്‍ ബേസിക്ക് സ്‌കൂളില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കേശവ സംബന്ധിച്ചു.
മുസ്‌ലിം ലീഗ് കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം ആരിക്കാടിയില്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ നിര്‍വഹിച്ചു. സെയ്യിദ് യഹ്യാ തങ്ങള്‍ അല്‍ ഹാദി, ബി.എ റഹ്മാന്‍ സംബന്ധിച്ചു. എം.എസ്.എഫ് കുമ്പള ഐ .എച്ച്.ആര്‍.ഡി കോളജില്‍ എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി വൃക്ഷത്തൈ നട്ടു. ജംഷീര്‍ മൊഗ്രാല്‍, ബാത്തി ഷ മൊഗ്രാല്‍, ബാത്തി ഷ സംബന്ധിച്ചു.
കാസര്‍കോട്:പുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഉദ്ഘാടനം പെരിയ ജി.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാരദ.എസ് നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍ അധ്യക്ഷനായി. പെരിയ കൃഷി ഓഫിസര്‍ പ്രമോദ്കുമാര്‍, പ്രധാനധ്യാപകന്‍ സത്യന്‍, പി.ടി.എ പ്രസിഡന്റ് ജോര്‍ജ്, എം. സ്വാതി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ചെറുവത്തൂര്‍:ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തൈകള്‍ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള അധ്യക്ഷയായി. ഡോ. ഹരികൃഷ്ണന്‍ ക്ലാസെടുത്തു. ചെറുവത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളങ്ങാട്ട് മലയില്‍ രണ്ടായിരം വൃക്ഷത്തൈകള്‍ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.
ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളില്‍ ക്ലാസ് അടിസ്ഥാനത്തില്‍ കുട്ടികള്‍ വൃക്ഷത്തൈകള്‍ നട്ടു. പൂര്‍വവിദ്യാര്‍ഥിയായ നാരായണന്‍ മുഴുവന്‍ കുട്ടികള്‍ക്കും മുള്ളാത്ത തൈകള്‍ നല്‍കി. പ്രധാനധ്യാപിക സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു.
കാടങ്കോട് ജി.എഫ്.വി.എച്ച്.എസിന്റെ നേതൃത്വത്തില്‍ കാവുംചിറ ദത്തുഗ്രാമത്തിലെത്തി നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ക്കുള്ള സംരക്ഷണം, പുതിയവ വച്ചു പിടിപ്പിക്കല്‍, പ്ലാസ്റ്റിക് മാലിന്യ ശേഖരണം എന്നിവ നടത്തി. ടി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.കെ രാജേഷ്, എം.വി സ്വപ്‌ന, ടി. സുജിത, എം.വി രാജു, സേതുനാഥ്,സുനീഷ് എന്നിവര്‍ സംസാരിച്ചു.
പൊതാവൂര്‍ എ.യു.പി സ്‌കൂളില്‍ തയാറാക്കുന്ന തേന്‍വരിക്ക നഴ്‌സറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി നിര്‍വഹിച്ചു.
സീതാംഗോളി: മാലിക്ദീനാര്‍ കോളജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിലെ ഭൂമിത്ര സേനാ ക്ലബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ ബി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് കോഡിനേറ്റര്‍ എസ് ജനാര്‍ദ്ദന , ഉഷ ശ്രീ, വിദ്യാര്‍ഥികളായ അക്കീല്‍, ഫറാസ്, ബാസില്‍ എന്നിവരുടെ നേതൃത്വത്തില്‍ കാംപസില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും വീടുകളിലും തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു.
പള്ളത്തടുക്ക:എം.എസ്.എഫ് പള്ളത്തടുക്ക ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. നിസാം പള്ളത്തടുക്ക അധ്യക്ഷനായി. മുസ്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുദ്ദീന്‍ താസീം ഉദ്ഘാടനം ചെയ്തു.
ഹമീദ് പള്ളത്തടുക്ക ഉല്‍ബോധനം പ്രസംഗം നടത്തി. നിപാ പനി സംബന്ധിച്ചു പ്രത്യേക പ്രാര്‍ഥനാ നടത്തി ഉമറുല്‍ ഫാറൂഖ് പള്ളത്തടുക്ക നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."