HOME
DETAILS
MAL
ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി
backup
April 01 2017 | 20:04 PM
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ ഹോട്ടലുകളില്‍നിന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചത്.
ഹോട്ടല്‍ ന്യൂപാലസ്, കല്‍പ്പന ഹോട്ടല്‍, ന്യൂഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. നഗരസഭാ സെക്രട്ടറി കെ.ജി രവീന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി ബദറുദ്ദീന്‍, ജെ.എച്ച്.ഐമാരായ കെ ബോബിഷ്, എസ് ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."