ഗൂഡല്ലൂര്‍ യതീംഖാന വനിതാ സന്ദര്‍ശനം 16ന്
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാനയിലെ ഇത്തവണത്തെ വനിതാ സന്ദര്‍ശനം ഈമാസം 16ന് നടക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ നടക്കുന്ന സന്ദര്‍ശന പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ മറ്റു ജില്ലകളില്‍ നിന്നും ജാതിമതഭേദമന്യേ ആയിരകണക്കണക്കിന് സ്ത്രീകളാണ് വര്‍ഷംതോറും നടക്കുന്ന സന്ദര്‍ശനത്തില്‍ പങ്കെടുക്കാറുള്ളത്.
ഇത്തവണയും ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് കമ്മിറ്റി നടത്തുന്നത്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍, വനിതാസംഗമം, കുടുംബയോഗങ്ങള്‍, ലഘുലേഖാ വിതരണം എന്നിവ നടന്നുവരികയാണ്. സന്ദര്‍ശനം വിജയിപ്പിക്കുന്നതിനായി ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മഹല്ല് ഫെഡറേഷന്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, മഹല്ലുകമ്മിറ്റികള്‍, സാംസ്‌കാരിക സംഘടകള്‍ എന്നിവ പ്രവര്‍ത്തന സജ്ജരായി രംഗത്തുണ്ട്. സന്ദര്‍ശനത്തിന്നായി എത്തുന്ന പതിനായിരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും ശീതളപാനിയങ്ങള്‍ വിതരണം ചെയ്യാനുമുള്ള ഒരുക്കങ്ങളും സംഘാടകര്‍ നടത്തിയിട്ടുണ്ട്. സ്ത്രീകളെ എത്തിക്കാനുള്ള വാഹനങ്ങളും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. പോയവര്‍ഷങ്ങളില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ യതീംഖാനയിലേക്ക് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിരിന്നു. ഈ വര്‍ഷവും സര്‍വിസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."