HOME
DETAILS
MAL
വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം
backup
July 03 2016 | 08:07 AM
കൊല്ലം: സംസ്ഥാനത്തെ നിര്‍ധനരായ വിധവകളുടെ മക്കളെ ദത്തെടുത്ത് വിദ്യാഭ്യാസ സഹായം നല്കാന്
നേതാജി സുഭാഷ് ചന്ദ്രബോസ് ചാരിറ്റബിള്‍ ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന് തീരുമാനിച്ചതായി ചെയര്മാന് ഡോ. ആക്കാവിള ലക്ഷ്മണന് സലീം അറിയിച്ചു.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസാനുകൂല്യം ലഭ്യമാക്കും. ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരി പത്മശ്രീ ഡോ. വെള്ളായണി അര്ജ്ജുനന് യോഗം ഉദ്ഘാടനം ചെയ്തു. ചെയര്മാന് ഡോ. ആക്കാവിള സലീം അധ്യക്ഷനായി.
അപേക്ഷകള്‍ സെക്രട്ടറി, നേതാജി സുഭാഷ് ചന്ദ്രബോസ് ചാരിറ്റബിള്‍ ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്, പത്മനാഭം, ഗാന്ധിനഗര്‍, കുളത്തൂര്‍ പി.ഒ, തിരുവനന്തപുരം 695583 എന്ന മേല്‍വിലാസത്തില്‍ അയക്കണം. ഫോണ്‍ 9846662081.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."