അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പരിശീലനം ആരംഭിച്ചു
മാനന്തവാടി: നാഷനല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍(എന്‍.സി.ഡി.സി) കേരള റീജ്യനിന്റെ ആഭിമുഖ്യത്തില്‍ ദിദ്വിന സൗജന്യ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
മാനന്തവാടി എ.എസ്.പി ജി. ജയദേവ് മുഖ്യാതിഥിയായിരുന്നു. ഗ്രീന്‍സ് റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍. ബാലചന്ദ്രന്‍, പി.കെ കരിയന്‍, ജോണി വാഴവട്ടം, കെ. ജയശ്രീ, ഡോ. സംഗീത ജോജോ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് റെനീഷ്.കെ.ദാവ, വിന്‍സണ്‍ ജോണ്‍ എന്നിവരെ പുസ്‌കാരം നല്‍കി ആദരിച്ചു. ഒരു ലോകം ഒരു ഭാഷ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബാബ അലക്‌സാണ്ടര്‍ ന്യൂഡല്‍ഹി ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. വൈകീട്ട് അഞ്ച് വരെയുള്ള പരിശീലനം ഇന്ന് സമാപിക്കും.
മനോനിയന്ത്രണത്തിനുള്ള വിദ്യകള്‍, വിവിധ പ്രാണായാമകള്‍, വിവിധ മെഡിറ്റേഷനുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അഡ്വാന്‍സ്ഡ് തിയറി, പ്രായോഗിക പരിശീലനം തുടങ്ങിയവ സൗജന്യമായാണ് നല്‍കുന്നത്. വിവരങ്ങള്‍ക്ക് ഫോണ്‍: 7356606030.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."