കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കണം
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇടത് കര്‍ഷക സംഘടനകള്‍ നിവേദനം നല്‍കും.
പതിറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ട കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
ഈ റിപ്പോര്‍ട്ടില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കാഞ്ഞിരത്തിനാല്‍ കുടുംബത്തിനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയിട്ടില്ല.
ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ തിരുത്തണം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം കോടതിയില്‍ എജി മുഖേന അറിയിക്കണം. ഇത് സംബന്ധിച്ച ചുമതല വനംവകുപ്പില്‍ നിന്നും മാറ്റി ചീഫ് സെക്രട്ടറിക്ക് നല്‍കണം. ചീഫ് സെക്രട്ടറി തന്നെ സര്‍ക്കാരിനെ പ്രതിനിധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ സുരേഷ്, ട്രഷറര്‍ ടി.ബി സുരേഷ്, കെ.പി രാമചന്ദ്രന്, സി.കെ ശിവരാമന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."