HOME
DETAILS

പരാധീനതകളില്‍ നട്ടംതിരിഞ്ഞ് പാലംകോണം കോളനി

  
backup
July 03 2016 | 08:07 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a7%e0%b5%80%e0%b4%a8%e0%b4%a4%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf


കൊട്ടാരക്കര: പരാധീനതകളില്‍ നട്ടംതിരിയുമ്പോഴും പാലംകോണം കോളനി നിവാസികള്‍ സര്‍ക്കാരിന്റെ കണക്കില്‍ ദാരിദ്ര്യരേഖക്കു മുകളിലാണ്. കൂലിപ്പണിയെടുത്തും കശുവണ്ടി ഫാക്ടറിയില്‍
ജോലിയെടുത്തും അതത് ദിവസത്തെ വക കണ്ടെത്തുന്ന ഇവര്‍ക്ക് പ്രകൃതി ചതിച്ചാല്‍ പട്ടിണി കിടക്കുകയേ നിര്‍വാഹമുള്ളൂ.
രണ്ടു രൂപയുടെ അരിയും സര്‍ക്കാര്‍ സഹായവുമൊന്നും 'പണക്കാരായതു'കൊണ്ട് ഇവര്‍ക്ക് കിട്ടുന്നില്ല. മഴപെയ്താല്‍ കിടന്നുറങ്ങണമെങ്കില്‍ മറ്റു വീടുകളില്‍ അഭയം പ്രാപിക്കണം. പട്ടികജാതിക്കാരന് ഭരണഘടന നല്‍കിയ അവകാശമായ നടവഴിയും വീടും കക്കൂസും കുളിമുറിയും കുടിവെള്ള സൗകര്യം ഇവയൊന്നുംതന്നെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ അപൂര്‍വം ചിലര്‍ക്ക് ആനുകൂല്യങ്ങള്‍ കൂടുതലായി ലഭിക്കുന്നുമുണ്ട്.
ആനുകൂല്യങ്ങള്‍ക്ക് നൂറു ശതമാനം അര്‍ഹതപ്പെട്ട 35ഓളം കുടുംബങ്ങളാണ് തങ്ങളുടെ കാര്‍ഡുകള്‍ ബി.പി.എല്ലാക്കി മാറ്റാനും ആനുകൂല്യത്തിനുമായി വര്‍ഷങ്ങളായി അധികാര കേന്ദ്രങ്ങളുടെ തിണ്ണയില്‍ കയറിയിറങ്ങുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും കുട്ടികളും വൃദ്ധരുമെല്ലാം കിടന്നുറങ്ങുന്നത് ഫ്‌ളക്‌സിനാല്‍ നിര്‍മിച്ച കൂരകള്‍ക്കുള്ളിലാണ്. കക്കൂസില്ലാത്ത വീടുകളും നിരവധിയുണ്ട്. സ്വന്തമായി കിണര്‍ ഇല്ലാത്തവര്‍ വെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടുകയാണ്. പട്ടികജാതിക്കാര്‍ക്കായി നിരവധി കുടിവെള്ള പദ്ധതികള്‍ വന്നെങ്കിലും തങ്ങള്‍ക്ക് ഇതുവരെ പൈപ്പോ വെള്ളമോ കിട്ടിയിട്ടില്ലന്ന് ഇവര്‍ പറയുന്നു.
2006ല്‍ വീട് നിര്‍മാണത്തിനായി 50000 രൂപ ലഭിച്ച ഷീലാഭവനത്തില്‍ കുഞ്ഞുപെണ്ണിന്റെ വീട് വര്‍ഷം 20 കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ലഭിക്കാനുള്ള 8000 രൂപയും ഇതുവരെ നല്‍കിയിട്ടില്ല. വഴിയില്ലാത്തതുമൂലം ദൂരെ നിന്നും നിര്‍മാണസാമഗ്രികള്‍ എത്തിച്ച് വീട് പകുതിയായപ്പോഴേക്കും കൈയിലുള്ള പണം തീരുകയായിരുന്നു. പെന്‍ഷന്‍ ആനുകൂല്യം പോലും ലഭിക്കാതെ എ.പി.എല്‍ കാര്‍ഡും കൈയില്‍ പിടിച്ച് ജീവിതം തള്ളിനീക്കുകയാണ് വിധവയായ ഈ മുന്‍ കശുവണ്ടി ഫാക്ടറി തൊഴിലാളി.
അവഗണനയുടെ മറ്റൊരു മുഖമാണ് ഷീലയുടേത്. ഫ്‌ളക്‌സുകളും മണ്‍കട്ടയും കൊണ്ട് നിര്‍മിച്ച കൂരയിലാണ് എ.പി.എല്‍ കാര്‍ഡ് ഉടമകൂടിയായ ഷീല താമസിക്കുന്നത്. കുടിവെള്ളമോ പ്രഥമികസൗകര്യങ്ങളോ ഇവിടെയില്ല. 30 വര്‍ഷം മുന്‍പ് സര്‍ക്കാരില്‍ നിന്ന് ഒരു വീട് ലഭിച്ചതിനു ശേഷം ഇതുവരെ വൈദ്യുതി പോലും ലഭിച്ചിട്ടില്ല. അന്നു നിര്‍മിച്ച ഇടിഞ്ഞുവീഴാറായ വീട്ടിലാണ് ഇന്നും ഇവര്‍ താമസിക്കുന്നത്.
വീട് നിര്‍മാണത്തിന് മൂന്നു ലക്ഷം അനുവദിച്ച് നിര്‍മാണം തുടങ്ങിയ സമയത്ത് ശരീരം തളര്‍ന്ന് വീണുപോയ ബിജുവിനും പറയാനുള്ളത് മറ്റൊരു കഥയാണ്. ആദ്യ ഘടുവായി 60000 രൂപ ലഭിച്ചതുകൊണ്ട് അടിസ്ഥാനത്തിന്റെ പണികള്‍ പൂര്‍ത്തിയായെങ്കിലും
ബിജു വീണതോടെ നിര്‍മാണ പ്രവര്‍ത്തികള്‍ മുടങ്ങുകയായിരുന്നു. ചികിത്സക്ക് പോലും മാര്‍ഗമില്ലാതായതോടെ ആറു പേരടങ്ങുന്ന കുടുംബം ദുരിതാവസ്ഥയിലാണ്. കലക്ടറെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളുടെ ശ്രദ്ധയില്‍ തങ്ങളുടെ ഇത്തരം കഥനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago