പദ്ധതി വിനിയോഗം: പത്തനംതിട്ട ഒന്നാമത്
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ 72.60 ശതമാനം തുക ചെലവിട്ട് പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി.
ഇന്നലെ വൈകിട്ട് നാലു വരെയുള്ള കണക്കനുസരിച്ച് ജില്ലാ പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനവും പത്തനംതിട്ടക്കാണ്. 85.10 ശതമാനം തുകയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
ആകെ പദ്ധതി തുകയായ 23,879.28 ലക്ഷം രൂപയില്‍ 17,335.52 ലക്ഷമാണ് ജില്ല ചെലവഴിച്ചത്. 3,145.24 ലക്ഷം രൂപയായിരുന്നു ജില്ലാ പഞ്ചായത്തിന്റെ പദ്ധതി തുക. ഇതില്‍ 2,676.72 ലക്ഷം രൂപ വിനിയോഗിച്ചു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ 75.06 ശതമാനം തുക ചെലവഴിച്ചു.
ഗ്രാമ പഞ്ചായത്തുകള്‍ 70.09 ശതമാനം തുകയാണ് ചെലവഴിച്ചത്. നഗരസഭകള്‍ 69.24 ശതമാനം തുക വിനിയോഗിച്ചു. ജില്ലയിലെ നഗരസഭകളില്‍ പന്തളമാണ് മുന്നില്‍. 83.71 ശതമാനം.
തിരുവല്ല 81.81 ശതമാനവും അടൂര്‍ 57 ശതമാനവും പത്തനംതിട്ട 55.24 ശതമാനവും ചെലവഴിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."