പരിസ്ഥിതി സംരക്ഷണം വിദ്യാലയങ്ങള്‍ ഏറ്റെടുക്കണം: കെ.എസ്.ടി.യു
തിരൂര്‍: നാടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളായ വിദ്യാലയങ്ങള്‍ പരിസ്ഥിതി സംരക്ഷണമേറ്റെടുക്കാന്‍ തയാറാകണമെന്ന് കെ.എസ്.ടി.യു. ഇതിനായുള്ള പ്രചാരണ പരിപാടികള്‍ക്കും പ്രബോധന കാംപയിനുകള്‍ക്കും അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ പറഞ്ഞു. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.യു പരിസ്ഥിതി ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം തിരൂര്‍ ആലത്തിയൂര്‍ കെ.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ വൃക്ഷതൈകള്‍ നട്ട്‌നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവല്‍ക്കരണ കാംപയിന്‍ സംഘടിപ്പിക്കുമെന്നും കെ.എസ്.ടി.യു സംഘടിപ്പിക്കുന്ന ചടങ്ങുകളിലും മറ്റും പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 30നകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി സംരക്ഷണസെമിനാറുകള്‍ സംഘടിപ്പിക്കും.
കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം അലി അധ്യക്ഷനായി. സെക്രട്ടറി എം. അഹമ്മദ് കാംപയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. പി.കെ.എം ഷഹീദ് പരിസ്ഥിതിദിന സന്ദേശം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി മജീദ് കാടേങ്ങല്‍, കെ.എച്ച്.എം സ്‌കൂള്‍ മാനേജര്‍ ഡോ. ടി.പി ഇബ്രാഹിം, പ്രിന്‍സിപ്പല്‍ ടി. സുനത, ഹെഡ്മാസ്റ്റര്‍ പി.കെ അബ്ദുല്‍ ജബ്ബാര്‍, പി.ടി.എ പ്രസിഡന്റ് കെ. നൗഷാദ്, യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.എ ഗഫൂര്‍, ഇ.പി.എ ലത്തീഫ്, സി. അബ്ദുറഹ്്മാന്‍, ടി.സി സുബൈര്‍, ജലീല്‍ വൈരങ്കോട്, കെ.സയ്യിദ് ഇസ്മാഈല്‍, പി.സി സിദ്ദീഖുല്‍ അക്ബര്‍, സി.ടി ജമാലുദ്ദീന്‍, നൂറുല്‍ അമീന്‍ മയ്യേരി, എം.ഫുആദ് മൊയ്തീന്‍, സി.ടി റാഷിദ്, സുഷ്മിത, എന്‍. വഹീദ ബാനു, ടി. ആയിഷ ബീഗം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."