വിജിലന്‍സ് ഡയരക്ടറെ മാറ്റിയ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ്
മലപ്പുറം: വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ്.
ജേക്കബ് തോമസ് വിശുദ്ധനോ, മാലാഖയോ അല്ലെന്നും നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ അറിവില്ലാതെയാണ് അധികാരപരിധിയില്‍ വരാത്ത സംഭവം ജേക്കബ് തോമസ് അന്വേഷിച്ചത്. എന്ത് അധികാരമുപയോഗിച്ച് ഇത്തരമൊരു അന്വേഷണം നടത്തിയെന്നും സാഹചര്യമെന്താണെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. പ്രതികളെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ട് തള്ളാതെ വാങ്ങിവച്ച മുഖ്യമന്ത്രി കുറ്റകരമായ നിലപാടാണ് സ്വീകരിച്ചത്. ജിഷാ കേസിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഇരകളുടെ ഭാഗത്തുനിന്നല്ല മുഖ്യമന്ത്രി സംസാരിച്ചതെന്നും ഹസന്‍ ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായി രംഗത്തുണ്ടാവും. ന്യൂനപക്ഷ വോട്ടുകള്‍ സ്വാധീനിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കോ-ലീ-ബി സഖ്യം പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുയപ്പമുണ്ടാക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ ഇത് വിശ്വസിക്കില്ല. ചോദ്യപ്പേപ്പര്‍ അട്ടിമറി നിസാരമല്ല. അതില്‍ കോടികളുടെ അഴിമതിയുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഇല്ലാതാക്കാന്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപക സംഘടനകളെ ഏല്‍പ്പിക്കുന്ന പതിവ് ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ സുപ്രീംകോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. യു.ഡി.എഫ് മദ്യനയത്തിനുള്ള അംഗീകാരമാണ് കോടതിവിധി.
എം.എം ഹസന്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെല്ലാം മലപ്പുറത്തുള്ളതിനാലാണ് യോഗം ഇത്തവണ മലപ്പുറത്താക്കിയത്. രാവിലെ പത്തോടെ ഡി.സി.സി ഓഫിസില്‍ തുടങ്ങിയ യോഗം ഉച്ചക്ക് രണ്ടിനാണ് അവസാനിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷ റദ്ദാക്കല്‍, മൂന്നാര്‍ കൈയേറ്റം, എ.കെ ശശീന്ദ്രന്റെ രാജി, മലപ്പുറം ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. അതേസമയം ഉമ്മന്‍ ചാണ്ടി, കെ.വി തോമസ്, പി.സി ചാക്കോ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എം സുധീരന്‍, കെ. സുധാകന്‍, പി.ജെ കുര്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് എം.എം ഹസന്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."