HOME
DETAILS
MAL
സര്‍വകലാശാലാ കാംപസില്‍ പതിനായിരം വൃക്ഷത്തൈ നടുന്നു തൊഴിലുറപ്പു പദ്ധതിയുമായി സഹകരണം
backup
June 06 2018 | 09:06 AM
തേഞ്ഞിപ്പലം: പള്ളിക്കല്‍ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് കീഴില്‍ വളര്‍ത്തിയെടുത്ത പതിനായിരം വൃക്ഷതൈകള്‍ കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ നടീല്‍ ആരംഭിച്ചു.
വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ വെള്ളകുന്തിരി തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്ലാവ്, മാവ്, പുളി, കുമിഴ്, നെല്ലി, മഹാഗണി, മാതളം, പേര തുടങ്ങിയ വൃക്ഷത്തൈകളാണ് നടുന്നത്. ഇവപരിപാലിക്കുന്നത് തൊഴിലുറപ്പ് ജീവനക്കാരാണ്.
പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, ഗ്രീന്‍ കാംപസ് ക്ലീന്‍ കാംപസ് പദ്ധതി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണക്കോട്, സെക്രട്ടറി ഹമീദ ജലീസ, പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന, എം. അബ്ദുല്‍ ഖാദര്‍, ഷറഫുന്നിസ, ഷബീറ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."