വൈദ്യുതി തകരാര്‍: ജോ. ആര്‍.ടി ഓഫിസ് പ്രവര്‍ത്തനം താളംതെറ്റി തകരാര്‍ തുടങ്ങിയിട്ട് ഒരാഴ്ച
തിരൂര്‍: വൈദ്യുതി തകരാറിനെതുടര്‍ന്ന് തിരൂര്‍ ആര്‍.ടി ഓഫിസിലെ പ്രവര്‍ത്തനം താറുമായായി. വൈദ്യുതി ലൈനിലെ തകരാര്‍മൂലം കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് തകരാറ് കണ്ടുതുടങ്ങിയത്. തുടര്‍ന്ന് വൈദ്യുതി മാറ്റി ജനറേറ്ററിലേക്ക് കണക്ഷന്‍ നല്‍കിയതോടെ പ്രശ്‌നത്തിന് പരിഹാരമായി. വീണ്ടും വൈദ്യുതിതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ മുഴുവന്‍ സമയവും ജനറേറ്ററിലാണ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം. ജോയിന്റ് ആര്‍.ടി.ഒയെ കൂടാതെ രണ്ട് എം.വി.ഐ, മൂന്ന് എ.എം.വി.ഐ ഉള്‍പ്പടെ 18 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവര്‍ക്കായി 15 കംപ്യൂട്ടറുകളാണുള്ളത്. ഇത് ഒരേ സമയം പണിമുടക്കുന്നതോടെ ജോലിഭാരവും ഉപയോക്താക്കളുടെ ദുരിതവും ഇരട്ടിയാകുകയാണ്.
ഇതിനിടെ ഡീസല്‍ തീര്‍ന്ന് ഇടക്കിടെ ജനറേറ്റര്‍ ഓഫാകും. ഒപ്പം കംപ്യൂട്ടറുകളും. ഇതുതുടര്‍ന്നതോടെ ജീവനക്കാര്‍ക്ക് ജോലിക്കിടയിലെ വിശ്രമസമയം മണിക്കൂറുകളായി വര്‍ധിച്ചു. കഴിഞ്ഞ ഓരാഴ്ചയായി ഇതേ രീതിയാണ് തുടരുന്നത്. ഒരു ദിവസം ഒന്നര മണിക്കൂറെങ്കിലും ഓഫിസ് പ്രവര്‍ത്തനം നിശ്ചലമാകും. ലേണേഴ്‌സ്, ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍, രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍, ആര്‍സി മാറ്റല്‍, ഫിറ്റ്‌നസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആയിരത്തിലധികം പേരാണ് ഇവിടെ എത്തുന്നത്. ഒരുമണിക്കുള്ളില്‍ ചലാനുകള്‍ അടച്ച് അപേക്ഷകള്‍ ഓഫിസില്‍ സമര്‍പ്പിക്കണം. യഥാസമയം അടക്കാനാകാത്തതിനാല്‍ പല രേഖകളും കാലാവധി അവസാനിച്ച് വന്‍തുക പിഴയും നല്‍കേണ്ടി വരുന്നു. പ്രശ്‌നം പരിഹരിക്കാനായി ആര്‍.ടി ഓഫിസിലെ ഏജന്റുമാര്‍ മുന്‍കൈയെടുത്താണ് പല ദിവസവും ഡീസല്‍ വാങ്ങിനല്‍കിയത്. മുഴുവന്‍സമയവും ഡീസലില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പണം ആരുനല്‍കുമെന്ന ചോദ്യത്തിന് കൈമലര്‍ത്തുകയാണ് മേലധികാരികള്‍. എന്നാല്‍ പ്രശ്‌നം ഒരാഴ്ച പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. ചില ജിവനക്കാര്‍ക്കെങ്കിലും തകറാറ് അനുഗ്രഹമായ കാഴ്ചയാണ് ഓഫിസിലുള്ളത്. മൊബൈലില്‍ പാട്ട് കേട്ടും താളംപിടിച്ചും 'അവധി' സമയം ആസ്വദിക്കുകയാണിവര്‍. ഇതിനിടെ വാഹനവകുപ്പിന്റെ സൈറ്റിന്റെ മെല്ലെപ്പോക്കും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതായി ഉപയോക്താക്കള്‍ പറഞ്ഞു. പല ചലാനുകളും ഓണ്‍ലൈനായി അടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."