അപൂര്‍വ രോഗം ബാധിച്ച സഹോദരങ്ങള്‍ക്ക് സൗജന്യ ചികിത്സ
കൊണ്ടോട്ടി:അപൂര്‍വ രോഗം ബാധിച്ച ചീക്കോട് പള്ളിപ്പടിയില്‍ പന്തീരായി പറമ്പില്‍ മുസ്തഫയുടെയും ആസ്യയുടെയും മക്കളായ സുറൂര്‍ സമാന്‍ (12), ഫാസില്‍ സമാന്‍ (9), നഷ്‌വ (5) എന്നിവര്‍ക്ക് സൗജന്യചികിത്സ നല്‍കാന്‍ സന്നദ്ധത അറിയിച്ച് കൊണ്ടോട്ടി മര്‍മ് ആയുര്‍വേദ ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ.മുഹമ്മദ് ബാപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി.
അപൂര്‍വ രോഗം ബാധിച്ച ഈ മൂന്ന് സഹോദരങ്ങളെക്കുറിച്ച് സുപ്രഭാതം കഴിഞ്ഞ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. നട്ടെല്ലും, കഴുത്തും ഇടതുകാലും വളയുന്ന ന്യൂറോ മസില്‍സ് സ്‌കോളിയാസിസ് എന്ന ഈ അപൂര്‍വ രോഗത്തിന് ആയുര്‍വേദത്തില്‍ വിദഗ്ധ ചികില്‍സയുണ്ടെന്നും സമാന സംഭവം ചികില്‍സിച്ച് സുഖപ്പെടുത്തിയതായും ഡോ. ബാപ്പു അറിയിച്ചു.
മൂന്ന് പേരെയും ഏറെ നേരം സംഘം പരിശോധന നടത്തി. ഇതില്‍ രണ്ടുപേര്‍ക്ക് ഓപ്പറേഷന്‍ കഴിഞ്ഞ് ശരീരത്തില്‍ കമ്പികള്‍ ഘടിപ്പിച്ചതിനാല്‍ ആയുര്‍വേദ ചികില്‍സ നടത്തുക പ്രയാസകരമാണ്.
എന്നാല്‍ ഓപ്പറേഷന്‍ നടത്താനിരിക്കുന്ന ഇളയ മകള്‍ നഷ് വയെ ചികില്‍സിച്ച് സുഖപ്പെടുത്താമെന്ന് അദ്ദേഹം കുട്ടികളുടെ പിതാവിന് ഉറപ്പു നല്‍കി.നിലവില്‍ കൊയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലാണ് ഇവരെ ചികിത്സിക്കുന്നത്.
അസുഖം ഭേദമാകണമെങ്കില്‍ ഒരു കൂട്ടിക്ക് മൂന്ന് വീതം ഓപ്പറേഷനുകള്‍ ചെയ്യണം. രണ്ട് ഘട്ടം ഓപ്പറേഷന്‍ നടത്തിയപ്പോഴേക്കും 36 ലക്ഷം രൂപ ചെലവായി. ഓരോ ഓപ്പറേഷനും ഫിസിയോ തെറാപ്പിയും നടത്തുന്നതിനുള്ള പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് മുസ്തഫയും കുടുംബവും. മുസ്തഫയുടെ സ്വത്ത് വിറ്റും സുമനസുകള്‍ സഹായിച്ചുമാണ് കുട്ടികള്‍ക്ക് ചികിത്സ നടത്തി വന്നത്. ഇവരുടെ ദൈന്യതയറിഞാണ് ഡോ. മുഹമ്മദ് ബാപ്പു, ഡോ. ബസ്‌ല എന്നിവര്‍ വീട്ടിലെത്തി ചികില്‍സാ സന്നദ്ധത അറിയിച്ചത്.വ്യാഴാഴ്ച അര്‍ഷാദ് ജാസ്മിന്‍ കമ്പനിയുടെ 6 ബസുകള്‍ സര്‍വീസ് നടത്തിയത് ഈ കുരുന്നുകളുടെ ചികില്‍സക്ക് സഹായിക്കാനായിരുന്നു.
പടം: 1. പള്ളിക്കല്‍ബസാര്‍ ടൗണില്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കമ്പിയുടെ ബലത്തില്‍ മാത്രം അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുതി കാല്‍.
2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."