HOME
DETAILS
MAL
വനം കൈയേറിയതായ വാര്‍ത്ത അടിസ്ഥാനരഹിതം: മന്ത്രി കെ. രാജു
backup
April 01 2017 | 20:04 PM
തിരുവനന്തപുരം: മൂന്നാര്‍ ചൊക്രമുടി, പോതമേട് മേഖലയില്‍ വനം കൈയേറിയതായ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിലാണ് ജണ്ട (അതിര്‍ത്തി വേലി) പൊളിഞ്ഞത്. മരം മുറിച്ചുമാറ്റിയതായി കാണപ്പെട്ട സ്ഥലം വനംവകുപ്പിന്റേതല്ല. ഇത് ടാറ്റയുടെ കൈവശമുള്ള ഭൂമിയാണ്.
വനം കൈയേറി കുരിശു നാട്ടിയതായി പറയുന്ന സ്ഥലവും വനംവകുപ്പിന്റേതല്ല. സംസ്ഥാനത്ത് എവിടെയെങ്കിലും അനധികൃതമായി മരം മുറിക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനഭൂമി കൈയേറാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."