റേഷന്‍: വാതില്‍പടി വിതരണം ആറു ജില്ലകളിലേക്കു കൂടി
തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള വാതില്‍പടി റേഷന്‍ വിതരണം ആറ് ജില്ലകളില്‍ കൂടി നടപ്പാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം മുതല്‍ കേരളത്തിലെ എഫ്.സി.ഐ ഡിപ്പോകളില്‍ നിന്നു ആറ് ജില്ലകളിലെ താലൂക്കുതല ഗോഡൗണുകളിലേക്ക് റേഷന്‍ സാധനങ്ങളെത്തിക്കും. തിരുത്തിയ മുന്‍ഗണനാ പട്ടിക മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും.
മുന്‍ഗണനേതര വിഭാഗത്തിനുള്ള ഭക്ഷ്യവിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. വാതില്‍പടി റേഷന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയ കൊല്ലം ജില്ലയില്‍ അരി മിച്ചംപിടിക്കാന്‍ സാധിച്ചതാണ് ഭക്ഷ്യവിഹിതം വര്‍ധിപ്പിക്കാന്‍ കാരണം. നേരത്തെ കാര്‍ഡ് ഒന്നിന് 8.90 രൂപ നിരക്കില്‍ ആറ് കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്ത സ്ഥാനത്ത് ഇനിമുതല്‍ എട്ട് കിലോ ഭക്ഷ്യധാന്യം നല്‍കും. ഇതിനുപുറമേ കൊല്ലം ജില്ലയിലെ മുന്‍ഗണന ഇതര (സംസ്ഥാന സബ്‌സിഡി) വിഭാഗത്തിന് കാര്‍ഡ് ഒന്നിന് രണ്ട് രൂപ നിരക്കില്‍ രണ്ടുകിലോ ലഭിച്ചിരുന്നത് മൂന്നുകിലോയാക്കി ഉയര്‍ത്തും.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഈ മാസം വാതില്‍പടി വിതരണം ആരംഭിക്കുന്നത്. മറ്റു ജില്ലകളില്‍ മെയ് മാസത്തില്‍ ആരംഭിക്കും. സപ്ലൈകോയുടെ താലൂക്കുതല ഗോഡൗണുകളില്‍ സംഭരിക്കുന്ന ധാന്യം പിന്നീട് റേഷന്‍ കടകളില്‍ സര്‍ക്കാര്‍ നേരിട്ടെത്തിക്കും. ധാന്യ വിതരണത്തിനായി ടെണ്ടര്‍ നടപടികളിലൂടെ ഗതാഗത കരാറുകാരെ കണ്ടെത്തിയിട്ടുണ്ട്.
75 താലൂക്കുകളിലായി 90 ഗോഡൗണുകളാണ് വിതരണത്തിനായി സപ്ലൈകോ ഇതിനകം കണ്ടെത്തിയത്. കേരള സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍, കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്‍,
സഹകരണ സംഘങ്ങള്‍ എന്നിവരാണ് മുഖ്യമായും ഗോഡൗണുകള്‍ നല്‍കിയിട്ടുള്ളത്. ഇവ ലഭ്യമാല്ലാത്ത ഇടങ്ങളില്‍ സ്വകാര്യ ഗോഡൗണും ലഭ്യമാക്കിയിട്ടുണ്ട്. റേഷന്‍ കടകളില്‍ ബയോമെട്രിക് മെഷിനുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ പൂര്‍ത്തിയായി. മെഷിനുകള്‍ സ്ഥാപിക്കുന്നതോടെ കൃത്യതയോടെ ഭക്ഷ്യധാന്യം ഉപഭോക്താക്കള്‍ക്ക് നല്‍കാനാകും.
അന്തിമ മുന്‍ഗണാ പട്ടികക്കെതിരേ മൂന്നു ലക്ഷത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്മേലുള്ള വകുപ്പുതല പരിശോധനകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടന്നുവരികയാണ്. 29ന് പരിശോധന പൂര്‍ത്തിയാക്കി പട്ടിക തിരികെ ഏല്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മെയ്മാസത്തോടെ കുറ്റമറ്റ പട്ടിക പുറത്തിറക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മുന്‍ഗണനാ പട്ടികയെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ അദാലത്ത് നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ഗതാഗത കരാര്‍ ഏറ്റെടുക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനത്തിന് വേണ്ടി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിച്ച് കഴിയുന്ന മുറക്ക് റേഷന്‍ കടകളില്‍ ആധാര്‍ അധിഷ്ഠിതമായും ബയോമെട്രിക് സാങ്കേതികവിദ്യയുള്ളതുമായ കമ്പ്യൂട്ടര്‍വല്‍കരണം നടത്തും. ഇതിനായുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ച് വരുന്നു.
കേരളത്തിലെ റേഷന്‍ കാര്‍ഡുടമകളില്‍ 98 ശതമാനം ആധാര്‍ സീഡിങ് പൂര്‍ത്തീകരിച്ചു. മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സര്‍ക്കാറിന്റെ നടപടികള്‍ തടസപ്പെടുത്താന്‍ സംഘടിതമായ നീക്കം നടക്കുന്നുണ്ട്. നിരവധി കേസുകളാണ് മൊത്തകച്ചവടക്കാര്‍ കോടതികളില്‍ നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ട പല കേസുകളും കോടതി തള്ളി.
പലതിലും സര്‍ക്കാരിന് അനുകൂലമായ വിധിയാണുണ്ടായത്. സര്‍ക്കാറിന്റെ കാര്യക്ഷമമായ ഇടപെടല്‍ മൂലം പൊതുവിപണിയിലെ അരിവില കുറക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ വിലനിയന്ത്രണ അതോറിറ്റി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."