HOME
DETAILS
MAL
കൊവിഡ്-19: സഊദിയിൽ എല്ലായിടത്തും കർഫ്യു സമയം നീട്ടി, 24 മണിക്കൂർ ബാധകമല്ലാത്തിടങ്ങളിൽ നാളെ മുതൽ വൈകീട്ട് 3 മുതൽ രാവിലെ 6 വരെ കർഫ്യു
backup
April 07 2020 | 13:04 PM
റിയാദ്: സഊദിയിലെ എല്ലാ ഭാഗങ്ങളിലും കര്‍ഫ്യൂ സമയം ദീർഘിപ്പിച്ചു. നിലവിൽ 24 മണിക്കൂർ കർഫ്യു ബാധകമല്ലാത്ത മുഴുവൻ പ്രദേശങ്ങളിലും കർഫ്യു മൂന്നുമണി മുതല്‍ തുടങ്ങും. നിലവിൽ ഇത് വൈകിട്ട് ഏഴു മണി മുതലായിരുന്നു ആരംഭിച്ചിരുന്നത്. നാളെ മുതലാണ് ഉത്തരവ് പ്രാബല്യത്തിലാവുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 24 മണിക്കൂര്‍ ആണ് കര്‍ഫ്യൂ.
മറ്റിടങ്ങളിൽ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന കർഫ്യു തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ തുടരും. നേരത്തെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവുകള്‍ തുടരും. ജനങ്ങളുടെ സഞ്ചാരം പരിധിവിടുന്നത് കാരണമാണ് കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമാക്കിയത്. വിവിധ നഗരങ്ങളില്‍ മുഴുസമയം കര്‍ഫ്യൂ നടപ്പാക്കിയത് കാരണം സഞ്ചാരം നിയന്ത്രിക്കാനായിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഓരോ മേഖലയിലേയും നിയന്ത്രങ്ങള്‍ അതത് മേഖലയിലെ ആരോഗ്യ മന്ത്രാലയ വിഭാഗവും സുരക്ഷാ വിഭാഗവും ചേര്‍ന്ന് തീരുമാനിക്കും. എന്നാൽ, ഏതാനും അവശ്യ വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് വരും ദിനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് സഊദി ആരോഗ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ റബീഅ ചൂണ്ടിക്കാട്ടി. റോഡുകളില്‍ വാഹനം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും ഇത് ലക്ഷ്യം നേടുന്നതിന് വിഘാതമാമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നത് അതത് സമയത്ത് മന്ത്രാലയം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും. നാം എല്ലാവരും ഇതിൽ ഉത്തരവാദികളാണ്. ഭരണാധികാരി സൽമാൻ രാജാവ് സൂചിപ്പിച്ചപോലെ അടുത്ത ഘട്ടത്തിൽ ലോകം കൂടുതൽ ദുരിതമേറിയ ദിനങ്ങളായിരിക്കും തരണം ചെയ്യേണ്ടി വരികയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ എട്ട് ബില്യന്‍ റിയാലായിരുന്നു കോവിഡ് ചികിത്സക്കായി നീക്കിവെച്ചിരുന്നത്. ഏഴ് ബില്യന്‍ റിയാല്‍ കൂടി അധികം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."