റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു: നാലര വര്‍ഷത്തിനു ശേഷമുള്ള മാറ്റം
ന്യൂഡല്‍ഹി: റിപ്പോ നിരക്കില്‍ വര്‍ധനയുമായി ആര്‍.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ അടിസ്ഥാന നിരക്കില്‍ 25 പോയിന്റുകള്‍ കൂട്ടി 6.25 ശതമാനമാക്കി.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നത്. റിവേഴ്‌സ് റിപ്പോ നിരക്കും വര്‍ധിപ്പിച്ച് ആറു ശതമാനമാക്കി.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നത്. റിവേഴ്‌സ് റിപ്പോ നിരക്കും വര്‍ധിപ്പിച്ച് ആറു ശതമാനമാക്കി. നേരത്തെ ഇത് 5.75 ശതമാനമായിരുന്നു.
എന്നാല്‍ ആര്‍.ബി.ഐയുടെ ക്യാഷ് റിസര്‍വ്വ് അനുപാതത്തിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതത്തിലും മാറ്റമില്ല. യഥാക്രമം നാല്, 19.5 ശതമാനമാണ് ഇത്.
റിപ്പോ നിരക്ക് കൂട്ടിയതോടെ ബാങ്കുകള്‍ ഭവന, വാഹന വായ്പ്പയില്‍ വര്‍ധന വരുത്തിയേക്കും.
ജി.ഡി.പി വളര്‍ച്ച 7.4 ശതമാനം
രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഏഴു ശതമാനം കടക്കുമെന്ന് പ്രതീക്ഷ. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പാട്ടേല്‍ പറഞ്ഞു.
ധാന്യവിള, പൂ വിളയില്‍ ശക്തി പ്രാപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
നോട്ട് നിരോധനം, ജി.എസ്.ടി എന്നീ പരിഷ്‌കാരങ്ങള്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് ജി.ഡി.പി ഉണരുമെന്നാണ് പ്രഖ്യാപനത്തില്‍ മനസ്സിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."