ഇരുവൃക്കകളും തകരാറിലായ വിദ്യാര്‍ഥിനി സുമനസ്സുകളുടെ സഹായം തേടുന്നു
കല്‍പ്പറ്റ: ഇരുവൃക്കകളും തകരാറിലായ വിദ്യാര്‍ഥി തുടര്‍ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. വയനാട്-ചുണ്ടേല്‍ ചേലോട് എസ്‌റ്റേറ്റില്‍ താമസിക്കുന്ന കൂലിപ്പണിക്കാരായ മണി-വസന്ത ദമ്പതികളുടെ മകളായ ധന്യ (19)ആണ് കരുണയുള്ളവരുടെ കനിവിനായി കാത്തിരിക്കുന്നത്.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ധന്യ. വൃക്ക മാറ്റി വെക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. പിതാവ് വൃക്ക നല്‍കാന്‍ തയാറാണെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായുള്ള ചിലവ് ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. 15 ലക്ഷത്തോളം രൂപയാണ് ചെലവു വരുന്നത്.
ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ഫാദര്‍ ജിജു പള്ളിപറമ്പില്‍, എം ജനാര്‍ദ്ദനന്‍, എന്‍.ഒ ദേവസ്സി, പി.ടി വര്‍ഗീസ്, കെ.എം.എ സലീം എന്നിവര്‍ രക്ഷാധികാരികളും വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ചെയര്‍മാനും എം മുജീബ് ജനറല്‍ കണ്‍വീനറും പി ജയദേവന്‍ ട്രഷററുമായാണ് കമ്മിറ്റി രൂപീകരിച്ചത്. ചികിത്സാ ധനസഹായ ശേഖരണാര്‍ഥം എസ്.ബി.ഐ ചുണ്ടേല്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ധന്യ ചികിത്സാഫണ്ട്, അക്കൗണ്ട് നമ്പര്‍: 36602851464. കഎടഇ ടആകച0011923.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."