തൃക്കുളം ഹൈസ്‌കൂള്‍ മലിനമുക്തമാക്കണം: താലൂക്ക് വികസനസമിതി
തിരൂരങ്ങാടി: തൃക്കുളം ഹൈസ്‌കൂളിലെ ശൗച്യാലയവിഷയത്തില്‍ പി.ടി.എ കമ്മിറ്റി ഉടന്‍ പരിഹാരം കാണണമെന്ന് തിരൂരങ്ങാടി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. വെളിച്ചവും ആവശ്യത്തിന് വെള്ളവുമില്ലാതെ തൃക്കുളം ഹൈസ്‌കൂളിലെ ശൗച്യാലയം വിദ്യാര്‍ഥികള്‍ക്ക് രോഗ ഭീഷണി ഉയര്‍ത്തുന്നതായി കഴിഞ്ഞദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്നും ലഹരിമുക്തപഞ്ചായത്തായിട്ടും പെരുവള്ളൂര്‍ പഞ്ചായത്തിലെ ലഹരി വസ്തുക്കളുടെ വില്‍പ്പന നടക്കുന്നത് തടയണമെന്നും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. പ്രതിമാസം നടക്കുന്ന താലൂക്ക് സഭായോഗത്തില്‍ ഹാജാരാകാതിരിക്കുന്ന പൊതുമരാമത്ത് (റോഡ്‌സ് ആന്റ് ബ്രിഡ്ജസ്) പ്രതിനിധികള്‍ക്കെതിരെ താലൂക്ക് സമിതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ക്ക് പരാതിനല്‍കും. പാലത്തിങ്ങല്‍ അങ്ങാടിയിലെ മാലിന്യകൂമ്പാരം നീക്കംചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം പരപ്പനങ്ങാടി നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ അധ്യക്ഷയായി. തഹസില്‍ദാര്‍ ടി.യു ജോണ്‍, കെ.കെ നഹ, വി.പി കുഞ്ഞാമു, എം.അബ്ദുറഹ്മാന്‍കുട്ടി, എം.മുഹമ്മദ്കുട്ടിമുന്‍ഷി, കെ.പി കൃഷ്ണന്‍, ബക്കര്‍ ചെര്‍നൂര്‍, ഡോ.ശ്രീബിജൂ, അബ്ദുള്‍കലാം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."