HOME
DETAILS
MAL
എം.പി ഫണ്ട് നിര്‍ത്തലാക്കിയത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത കാര്യം, പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി
backup
April 07 2020 | 14:04 PM
തിരുവനന്തപുരം: കൊവിഡ്- 19 പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും എം.പിമാരുടെയും ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ എം.പിമാരുടെ വികസനഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയത് ശരിയായ നടപടിയല്ല. ഇത് പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കും. കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തിന് ഈ ഫണ്ട് ഉള്‍പ്പെടുത്തരുത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത തീരുമാനമാണ്. എം.പിമാരുടെ ഫണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണം. കേന്ദ്രം തീരുമാനം പുന:പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."