HOME
DETAILS

വിമര്‍ശനമുന്നയിച്ച മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കുമെതിരെ മുഖ്യമന്ത്രി

  
backup
April 07 2020 | 15:04 PM

pinarayi-agianst-mullappali-and-chennithala

 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണങ്ങള്‍.

കാലം എത്ര മാറിയാലും ചിലര്‍ ഒരുതരത്തിലും മാറില്ലെന്നതിന്റെ തെളിവാണ് മുല്ലപ്പള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പള്ളിക്ക് കുശുമ്പും അസഹിഷ്ണുതയുമാണ്. സമ്പന്നരായ പ്രവാസികളുമായിട്ടാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതെന്ന് മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ദുരന്തുഖത്തെങ്കിലും ഇത്തരം ഇടുങ്ങിയ മനസ് ഒഴിവാക്കാമായിരുന്നു. മുല്ലപ്പള്ളിയുടെ വിമര്‍ശനം കേട്ട് ലോകകേരളം എന്ന നയം തിരുത്താന്‍ പോകുന്നില്ല.

അതിസമ്പന്നരായവരുമായിട്ടു മാത്രമല്ല പ്രവാസിലോകത്ത് നിരവധി സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്ന സാധാരണക്കാര്‍ ഉള്‍പ്പടെയുള്ളവരുമായിട്ടാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചതെന്ന് മുഖ്യമന്ത്രി പങ്കെടുത്തവരുടെ പേരുകള്‍ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. പ്രവാസികളുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായി മാറുകതന്നെ ചെയ്യും. മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റായതിനാല്‍ അദ്ദേഹത്തിന്റെ വായിലൂടെയാണ് കോണ്‍ഗ്രസിന്റെ ശബ്ദം പുറത്തുവരേണ്ടത്. എന്നാല്‍ അദ്ദേഹം കഥയറിയാതെ ആട്ടം കാണുകയാണ്.

സാലറി ചാലഞ്ച് ആവശ്യമില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷനേതാവായാല്‍ എല്ലാത്തിനേയും വിമര്‍ശിക്കണമെന്ന നിലപാട് രമേശ് ചെന്നിത്തല സ്വീകരിക്കുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പ്രതികരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു വരുന്ന സംഭാവനകള്‍ 18 ബാങ്കുകളിലെയും ട്രഷറിയിലെയും പ്രത്യേക അക്കൗണ്ടിലേക്കു മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  10 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  24 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago