ഫൈബര്‍ വള്ളം മറിഞ്ഞു മൂന്ന് പേര്‍ക്ക് പരുക്ക്
താനൂര്‍: ഒട്ടുംപുറം അഴിമുഖത്ത് ഫൈബര്‍വള്ളം മറിഞ്ഞ് വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഒട്ടുംപുറം ഇഞ്ചാംകടവത്ത് ഫൈസല്‍(32), വാളപ്പുറത്ത് രമേശന്(37), പള്ളത്ത് പ്രമോദ്(32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരെയും താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും പ്രഥമ ശുശ്രൂഷ നല്കി പറഞ്ഞയച്ചു. ശനിയാഴ്ച രാവിലെ 9.30 തോടെയാണ് മത്സ്യബന്ധനത്തിന് പോകുന്നതിനിടയില്‍ അഞ്ഞൂറ് മീറ്റര്‍ ദൂരത്ത് തിരമാലകളില്‍ പെട്ട് ഫൈബര്‍ മറിഞ്ഞത്. കടലില്‍ വീണ മൂവരും കരയിലേക്ക് നീന്തി അവശനായതിനാല്‍ കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കയര്‍ ഇട്ടുകൊടുത്താണ് കരക്കെത്തിച്ചത്. ഫൈസലിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ഫൈബറിലുണ്ടായിരുന്ന വല നഷ്ടപ്പെട്ടു. എഞ്ചിന് കയറില്‍ കുടുങ്ങിയതിനാല്‍ തിരിച്ച് കിട്ടി. വള്ളം ഭാഗികമായി തകര്‍ന്നു. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."