HOME
DETAILS

തിരൂര്‍- പൊന്നാനി പുഴയിലേക്ക് വീണ്ടും മാലിന്യമൊഴുക്ക്: പ്രദേശവാസികള്‍ പ്രതിഷേധിച്ചു

  
backup
April 01 2017 | 21:04 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2-2


തിരൂര്‍: വേനല്‍ കടുത്തതോടെ ജലനിരപ്പ് താഴ്ന്ന് ഒഴുക്ക് കുറഞ്ഞ തിരൂര്‍ -പൊന്നാനി പുഴയിലേക്ക് വീണ്ടും മലിനജലം ഒഴുക്കുന്നു. തിരൂര്‍ നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഒളിഞ്ഞും തെളിഞ്ഞും വ്യാപകമായി മലിന ജലവും മാലിന്യങ്ങളും പുഴയിലേക്ക് ഒഴുക്കുന്നത്.
ഇന്നലെ തിരൂര്‍ താഴെപ്പാലം മേഖലയില്‍ പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പുഴ സംരക്ഷണത്തിന് പദ്ധതി തയാറാക്കുന്ന തിരൂര്‍ നഗരസഭ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരേ കര്‍ശന നടപടിയെടുക്കാത്തതാണ് നിയമലംഘനം ആവര്‍ത്തിക്കാനിടയാക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുഴയ്ക്ക് സമീപമുള്ള ജലസ്രോതസുകളിലേക്കു കൂടി പുഴയില്‍ നിന്നുള്ള മാലിന്യം എത്തുന്നത് ശുദ്ധജല പ്രശ്‌നത്തിനിടയാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പുഴയിലേക്ക് വാട്ടര്‍ അതോറിറ്റി പ്ലാന്റിലെ മലിനജലവും ഒഴുക്കുന്നതായി ഇതിനകം ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനു പുറമെ വാഹനങ്ങളില്‍ മാലിന്യം തള്ളുന്നതും പതിവാണ്. തിരൂര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ നടപടിയെടുക്കാത്തതിന് ചെറിയമുണ്ടം പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ഹരിത ട്രൈബ്യൂനല്‍ കഴിഞ്ഞ ആഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത്തരത്തില്‍ ശക്തമായ നടപടിയുണ്ടായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുഴയിലേക്കുള്ള മാലിന്യമൊഴുക്ക് തടയാനാകുന്നില്ലെന്നതാണ് പ്രശ്‌നമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago