HOME
DETAILS

ആദ്യ ഘട്ടത്തില്‍ പൊതുഗതാഗതം ഉടന്‍ പുന:സ്ഥാപിക്കരുത്, ട്രെയിന്‍- വിമാന സര്‍വീസും വേണ്ട; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മൂന്നു ഘട്ടങ്ങളായി പിന്‍വലിക്കാമെന്ന് കര്‍മസമിതി

  
backup
April 07 2020 | 16:04 PM

lockdown-kerala-6749854

 

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ എങ്ങനെ അവസാനിപ്പിക്കണമെന്നു നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച കര്‍മസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍ സംസ്ഥാനത്തു മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കണമെന്നും ഈ സയമത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

കര്‍മസമിതി റിപ്പോര്‍ട്ടില്‍ പൊതുഗതാഗതത്തിനു കര്‍ശന നിയന്ത്രണം തുടരണമെന്നും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ പ്രവേശിപ്പിക്കരുത്. പൊതുഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കരുത്. ആദ്യഘട്ടത്തില്‍ ഇതര രാജ്യങ്ങളും സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുന്ന വിമാന- ട്രെയിന്‍ സര്‍വിസ് പുനഃസ്ഥാപിക്കാന്‍ പാടില്ല. വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ കൂടിയാല്‍ പത്തു പേര്‍ മാത്രം മതി. 65 വയസും അതിനു മുകളിലുമുള്ളവരെ ചികിത്സയ്ക്കു വേണ്ടി മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കാവൂ.

മൂന്നു മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് ഒരു സമയത്ത് ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ അനുമതി നല്‍കണം. ഇതോടൊപ്പം സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ- ഇരട്ട നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തണം. നിയന്ത്രണ കാലയളവില്‍ ഞായറാഴ്ച പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കണം. ലോക്ക് ഡൗണ്‍ ഇളവിന്റെ രണ്ടാം ഘട്ടത്തില്‍ ഓട്ടോറിക്ഷ- ടാക്‌സി സര്‍വിസുകള്‍ക്ക് അനുമതി നല്‍കണം. ഓട്ടോയില്‍ ഒരാള്‍, ടാക്‌സിയില്‍ മൂന്നു പേര്‍ മാത്രം എന്ന നിലയിലാണ് സര്‍വിസ് പുനരാരംഭിക്കേണ്ടത്.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാന്‍ രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കാമെന്നും നിര്‍ദേശമുണ്ട്. മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 17 അംഗ കര്‍മസമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago