സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പനക്കിടെ പിടിക്കപ്പെട്ട യുവാവ് ചന്ദന മോഷണക്കേസിലെ പ്രതി
പള്ളിക്കല്‍: പെരുവള്ളൂരില് സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പനക്കിടെ പിടിക്കപ്പെട്ട യുവാവ് ചന്ദന മോഷണകേസിലെ പ്രതിയെന്നു പൊലിസ്. 40 ഗ്രാം കഞ്ചാവ് സഹിതം പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ തേഞ്ഞിപ്പലം പൊലിസ് പ്രതിയെ പിടി കൂടിയത്. പരപ്പനങ്ങാടി ഉള്ളണം വടക്കേ ചേളക്കകത്ത് ഷബീര്‍ എന്ന ബാബു(29) ആണ് പിടിയിലായത്. കൂട്ടു പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തേഞ്ഞിപ്പലം എസ്.ഐ കെ ഉണ്ണികൃഷ്ണന്, എ.എസ്.ഐ മാരായ സുരേഷ് കുമാര്‍, കെ ഉദയകുമാര്‍, എസ്.സി.പി.ഒ സന്തോഷ് കുമാര്‍ നേതൃത്വം നല്കി.
കഴിഞ്ഞ മാസം സര്‍വകലാശാല കാമ്പസില്‍ നിന്നും ചന്ദന മരം മോഷ്ടിച്ചു കടത്തിയതും കഴിഞ്ഞ അഞ്ചിന് ചേളാരി ഐ.ഒ.സി പരിസരത്ത് നിന്നും അഞ്ചു ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയതും പ്രതിയടക്കമുള്ള നാല്‍വര്‍ സംഘമാണെന്ന് പ്രതി സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കഴിഞ്ഞ നാലിന് രാത്രി സര്‍വകലാശാല കാമ്പസിന്റെ ഒലിപ്രം കടവ് ഭാഗത്തെ റോഡരികില്‍ നിന്നും ചന്ദന മരം കടത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റ നമ്പര്‍ ജീവനക്കാര്‍ പൊലിസിന് കൈമാറിയിരുന്നു. കവര്‍ച്ച ചെയ്ത ചന്ദനം പിടിച്ചെടുക്കണമെങ്കിലും സമീപ കാലത്ത് നടന്ന ചന്ദന മോഷണത്തിന് തുമ്പുണ്ടാകണമെങ്കിലും കൂട്ടു പ്രതികളെ കിട്ടണമെന്നാണ് പൊലിസ് പറയുന്നത്. കൂട്ടു പ്രതികളില്‍ ഒരാളെ കിട്ടിയതായാണ് സൂചന. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചന്ദനം കടത്താന്‍ ഉപയോഗിച്ച കൂട്ടു പ്രതിയുടേതെന്നു സംശയിക്കുന്ന കാര്‍ മമ്പുറത്ത് നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു. സ്കൂള്‍ കേന്ദ്രീകരിച്ച് മയക്കു മരുന്നുകള്‍ വില്പന നടത്തുന്ന കണ്ണിയുമായി സംഘത്തിന് ബന്ധമുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. തേഞ്ഞിപ്പലം എസ്.ഐ കെ ഉണ്ണികൃഷ്ണന്, എ.എസ്.ഐ മാരായ സുരേഷ് കുമാര്‍, കെ ഉദയകുമാര്‍, എസ്.സി.പി.ഒ സന്തോഷ് കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."