അധ്യാപകരുടെ 100 കഥകള്‍' പ്രകാശനം ചെയ്തു
മലപ്പുറം: ജില്ലാ അധ്യാപക സാഹിതി പ്രസിദ്ധീകരിച്ച ജില്ലയിലെ അധ്യാപകരുടെ 100 മിനിക്കഥകളുടെ പ്രകാശനം പി. ഉബൈദുള്ള എം.എല്‍.എ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കലിന് നല്‍കി പ്രകാശനം ചെയ്തു. പ്രമേയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ കരുത്തുറ്റ രചനകളാണ് സമാഹാരത്തിലുള്ളതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. ഉണ്ണി ആമപ്പാറയ്ക്കല്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന 50 പുസ്തകങ്ങളുടെ പരമ്പരയിലെ ആദ്യ പുസ്തകമാണ് റഹ്മാന്‍ കിടങ്ങയം എഡിറ്റ് ചെയ്ത 'അധ്യാപകരുടെ 100 കഥകള്‍'.
ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പ്രകാശന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുള്ള അധ്യക്ഷനായി. എസ്.എസ്.എ ഡി.പി.ഒ ടി. മുജീബ് റഹ്മാന്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ പി. ജയപ്രകാശ്, പി. ഹുസൈന്‍, ജില്ലാ വിദ്യാരംഗം കോഡിനേറ്റര്‍ കെ.വി സെയ്ത് ഹാഷിം, റഹ്മാന്‍ കിടങ്ങയം, എസ്. സുമോദ്, രമേഷ് വട്ടിങ്ങാവില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."