പലകപ്പാïി കനാല്‍; മണല്‍നീക്കം വൈകുന്നതില്‍ സമരം ശക്തമാക്കും
എലവഞ്ചേരി: പലകപ്പാïി കനാലിലെ മണല്‍ നീക്കം വൈകുന്നതിനെതിരേ സമരം ശക്തമാക്കുമെന്ന് എലവഞ്ചേരിയിലെ കര്‍ഷകര്‍. പലകപ്പാïി വെള്ളച്ചാട്ടം മുതല്‍ ചുള്ളിയാര്‍ ഡാം വരെയുള്ള നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പലകപ്പാïി കനാലില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ നീക്കം ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എലവഞ്ചേരിയിലെ കര്‍ഷകര്‍ തയ്യാറെടുക്കുന്നത്.
കനാലിലെ മണല്‍ ജനകീയമായി നീക്കം ചെയ്യുന്ന സമരം നടത്തിയും കനാലിലെ മണല്‍ പൂര്‍ണമായും നീക്കം ചെയ്യുവാന്‍ സാങ്കേതികതയുടെ പേരില്‍ വൈകിപ്പിക്കുന്നത് കര്‍ഷകരോടുള്ള അനീതിയാണെന്ന് എലവഞ്ചേരിയിലെ കര്‍ഷകര്‍ പറഞ്ഞു.
കനാലിലെ മണല്‍ മഴയ്ക്കു മുന്‍പെ നീക്കുമെന്ന് ചിറ്റൂര്‍ എക്സി.എന്‍ജിനിയര്‍ ഒരു മാസം മുമ്പ് കനാല്‍ സന്ദര്‍ശിച്ചതിനു ശേഷം പറഞ്ഞിരുന്നുവെന്നിലും കനാലില്‍ അടിഞ്ഞു ചേര്‍ന്ന മണല്‍ നീക്കം ചെയുവാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഇതുവരെ എവിടേയും എത്തിയില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു.
എലവഞ്ചേരി പെരുങ്ങോട്ടുകാവില് ചേര്‍ന്ന കര്‍ഷക യോഗത്തില്‍ പഞ്ചായത്തിലെ വിവിധ പാടശേഖര സമിതി ഭാരവാഹികള്‍ പങ്കെടുത്തു. മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി രക്ഷാധികാരി ആര്.അരവിന്ദാക്ഷന് അധ്യക്ഷനായി. സജേഷ്ചന്ദ്രന്‍, .എസ്.സതീഷ്, എ.സി.ശെല്വന്, അമാനുള്ള, കെ.സി.മുരളീധരന് , എസ്.ദിവാകരന്, ജയപ്രകാശ്, കെ.അനന്ദകൃഷ്ണണന്, പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."