HOME
DETAILS

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം

  
backup
April 08 2020 | 00:04 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8

 


ഇന്നലെ ലോകാരോഗ്യ ദിനമായിരുന്നു. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം നഴ്‌സുമാര്‍ക്കു സമര്‍പ്പിക്കുകയായിരുന്നു ലോകാരോഗ്യ സംഘടന. എന്നാല്‍ കൊവിഡ്- 19 രോഗീപരിചരണ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പകര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന വിവരം ആശങ്കയുണ്ടാക്കുന്നതാണ്. അതോടൊപ്പം തന്നെ മഹാരാഷ്ട്രയില്‍ രോഗം പടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വിവരം കൂടുതല്‍ ആശങ്കയ്ക്ക് ഇടനല്‍കുകയും ചെയ്യുന്നു.
രാജ്യത്ത് മുംബൈ അടക്കം ചിലയിടങ്ങളില്‍ കൊവിഡ് സമൂഹവ്യാപന ഘട്ടത്തിലാണെന്നാണ് എയിംസ് ഡയരക്ടരും കൊവിഡ് പ്രതിരോധത്തിനുള്ള കേന്ദ്ര കര്‍മസമിതി അംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യം ഇപ്പോള്‍ സമൂഹവ്യാപനത്തിനും പ്രാദേശിക വ്യാപനത്തിനും ഇടയിലാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. അതുകൊണ്ടായിരിക്കണം വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കെ.എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള കര്‍മസമിതിയും സമാന രീതിയിലുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയിരിക്കുന്നത്. ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണം പിന്‍വലിക്കാവൂ എന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.


രാജ്യത്തു രോഗവ്യാപനം സംഭവിക്കുകയാണെങ്കില്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായിരിക്കും സംജാതമാകുക. ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ആശ്വസിക്കുമ്പോഴും, രോഗീപരിചരണത്തില്‍ വ്യാപൃതരായ നഴ്‌സുമാര്‍ക്കിടയിലും ഡോക്ടര്‍മാര്‍ക്കിടയിലും രോഗം പടരുന്നുവെന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.
മുംബൈ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്കും ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടു മാസം ഗര്‍ഭിണി ഉള്‍പ്പെടെ ഏഴു മലയാളി നഴ്‌സുമാര്‍ക്കും മുംബൈ ജസ്‌ലോക് ആശുപത്രിയില്‍ രണ്ടു പേര്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ വൊക്കാര്‍ഡ് ആശുപത്രിയിലെ ഒരു നഴ്‌സിന്റെ നില ഗുരുതരമാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും രോഗം പകരാന്‍ കാരണമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ വൊക്കാര്‍ഡ് ആശുപത്രി സര്‍ക്കാര്‍ അടപ്പിച്ചിരിക്കുകയാണ്.


യാതൊരു സുരക്ഷാമാര്‍ഗവും സ്വീകരിക്കാതെയാണ് മുംബൈയിലെ ഭൂരിഭാഗം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ചികിത്സാരംഗത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാര്‍, പ്രത്യേകിച്ച് ഐ.സി.യുവില്‍ പ്രവര്‍ത്തിക്കുന്നവര്‍. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഇത്രയും സമയം ചെലവഴിക്കേണ്ടതില്ല. നഴ്‌സുമാരില്‍ ഭൂരിഭാഗവും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് കൊവിഡ് രോഗികളെ പരിചരിക്കുന്നത്. അത്യാവശ്യം വേണ്ട എന്‍ 95 മാസ്‌കുകളും പേഴ്‌സനല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റും (പി.പി.ഇ) ഇവര്‍ക്കു ലഭിക്കുന്നില്ല. സാധാരണ മാസ്‌കുകളാണ് മുംബൈയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കു നല്‍കുന്നത്. ഇതു രോഗപ്പകര്‍ച്ച തടയുകയില്ല. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചപ്പോള്‍ അവര്‍ കൊവിഡ് ബാധിതരാണെന്ന് നഴ്‌സുമാര്‍ കരുതിയില്ല. കാന്‍സര്‍ ആശുപത്രിയില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്ന ധാരണയില്‍ നഴ്‌സുമാര്‍ രോഗീപരിചരണം നടത്തുകയും ഏഴു പേര്‍ക്ക് കൊവിഡ് ബാധിക്കുകയും ചെയ്തു. ഇന്നലെ രണ്ടു പേര്‍ കൂടി രോഗബാധിതരായിരിക്കുകയാണ്. രോഗലക്ഷണം കാണിക്കുന്ന നഴ്‌സുമാരെ ജോലി ചെയ്യാന്‍ സ്വകാര്യ ആശുപത്രി ഉടമകള്‍ നിര്‍ബന്ധിക്കുകയാണെന്ന് ഇന്നലെ നഴ്‌സുമാരുടെ സംഘടന കുറ്റപ്പെടുത്തുകയുണ്ടായി. ഈ ആരോപണത്തിന്റെയും കൂടി അടിസ്ഥാനത്തിലാണ് വൊക്കാര്‍ഡ് ആശുപത്രി അധികൃതര്‍ അടപ്പിച്ചത്.


നഴ്‌സുമാര്‍ മഹത്തായ ത്യാഗമാണ് ഈ കൊവിഡ് പകര്‍ച്ചവ്യാധിക്കാലത്ത് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ കുടുംബത്തില്‍ നിന്നകന്ന് നമ്മുടെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി രാപകല്‍ അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ പൊതുസമൂഹത്തിന് അവരോടുള്ള സമീപനമാകട്ടെ അവഹേളനാപരവുമാണ്. ഡല്‍ഹിയില്‍ നഴ്‌സുമാരെ അവരുടെ താമസസ്ഥലത്തു നിന്ന് ഇറക്കിവിടാന്‍ കെട്ടിട ഉടമകള്‍ ശ്രമിക്കുകയുണ്ടായി. തൃശൂരിലെ ഫ്‌ളാറ്റില്‍ ഡോക്ടറെ കൊവിഡ് രോഗം ആരോപിച്ച് മറ്റുള്ളവര്‍ പൂട്ടിയിടുകയുമുണ്ടായി. പൊലിസ് വന്നാണ് ഡോക്ടറെ മോചിപ്പിച്ചത്. ആരോഗ്യപ്രവര്‍ത്തകരോടുള്ള പൊതുസമൂഹത്തിന്റെ സമീപനമാണിത്.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും നഴ്‌സുമാര്‍ അരക്ഷിതമായ അവസ്ഥയിലാണ് ജോലി ചെയ്യുന്നത്. കാഷ്വാലിറ്റിയിലും മറ്റും ഡ്യൂട്ടിയിലുള്ളവര്‍ക്ക് ത്രീലെയര്‍ മാസ്‌കും ഗ്ലൗസും മാത്രമാണുള്ളത്. ഇത് അവനവന്റെ സ്രവം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍ നഴ്‌സുമാര്‍ക്കു വേണ്ടത് പി.പി.ഇ കിറ്റുകളാണ്. ഇതു ധരിച്ച് ഈ പൊള്ളുന്ന കാലത്ത് നാലു മണിക്കൂറിലധികം ജോലിചെയ്യാനും കഴിയില്ല. എന്നാല്‍ ഇവര്‍ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ഉപകരണം വേണ്ടത്ര ഇല്ലതാനും.


രോഗം സ്ഥിരീകരിച്ചവരെ പരിചരിക്കുന്ന നഴ്‌സ്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മാത്രമേ ഇപ്പോള്‍ പി.പി.ഇ കിറ്റ് നല്‍കുന്നുള്ളൂ. സാധാരണ മാസ്‌ക് ഉപയോഗിച്ച് നഴ്‌സുമാര്‍ രോഗീപരിചരണം നടത്തുമ്പോള്‍ നഴ്‌സുമാര്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ എളുപ്പമാണ്. ഇതുവഴി സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഐസൊലേഷന്‍ വാര്‍ഡിലെ ഡ്യൂട്ടിക്കാരെ പിറ്റേന്ന് മറ്റു വാര്‍ഡുകളില്‍ ഡ്യൂട്ടിക്കിടുന്നതും രോഗവ്യാപനത്തിനിടയാക്കും.


കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട കൃത്യമായ ഡ്യൂട്ടി ചട്ടങ്ങള്‍ സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും പാലിക്കുന്നുമില്ല. ഓഫോ ലീവോ അനുവദിക്കുന്നില്ല. വിശ്രമരഹിതമായ പ്രവര്‍ത്തനമാണിവര്‍ക്ക്. ഇതു കാരണം പല നഴ്‌സുമാരും ജീവനക്കാരും മാനസികമായി പ്രയാസത്തിലാണ്. ഇവര്‍ക്കു പ്രത്യേക സുരക്ഷാ ഉപകരണങ്ങളും ഡ്യൂട്ടി ക്രമീകരണങ്ങളും ആവശ്യമായ വിശ്രമവും സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്നില്ലെങ്കില്‍ മുംബൈ കേരളത്തിലും ആവര്‍ത്തിക്കും. അതു സമൂഹവ്യാപനത്തിന് ഇടയാക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ അതിന് ഇടവരുത്തരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago