HOME
DETAILS
MAL
പതിനാറുകാരിയെ കാണാനില്ലെന്ന പരാതിയില്‍ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
backup
April 01 2017 | 21:04 PM
എടപ്പാള്‍: കുറ്റിപ്പുറം പാഴൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്നു പരാതിപ്പെട്ടിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത്.
മാര്‍ച്ച് 20 മുതല്‍ കുറ്റിപ്പുറം പാഴൂരില്നിന്നു കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന പരാതിയെക്കുറിച്ച് പൊലിസില്‍നിന്നു വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണു ബന്ധുക്കളുടെ പരാതി.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കൈമാറിയിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ലാഘവത്തോടെയാണ് കേസിനെ സമീപിക്കുന്നതെന്നും ആരോപണമുണ്ടണ്ട്. കുറ്റിപ്പുറം പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് വളാഞ്ചേരി സിഐ കെ.സുലൈമാനാണ് അന്വേഷണച്ചുമതലയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."