ബിവറേജ് അടച്ചുപൂട്ടിയതോടെ ചമ്രവട്ടം ജങ്ഷന് പുതുമുഖം
പൊന്നാനി: പാതയോരത്തെ ബീവറേജ് ഷോപ്പ് അടച്ചതോടെ ചമ്രവട്ടം ജങ്ഷന് പുതുമുഖം. നഗരമധ്യത്തിലെ ബീവറേജ് ഷോപ്പ് കാരണം ഏറ്റവും ദുരിതത്തിലായിരുന്നത് വ്യാപാരികളായിരുന്നു.
ബില്‍ഡിങ്ങ് ഉടമയും ബീവറേജ് ഷോപ്പ് ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി സര്‍ക്കാറിനെ സമീപിച്ചിരുന്നു . കോടതിവിധിയോടെ എല്ലാം നല്ല വഴിക്കായി. ചമ്രവട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന്റെ പ്രധാനകാരണം ബീവറേജ് ഷോപ്പായിരുന്നു. ഇപ്പോള്‍ എല്ലാം കൊണ്ടും ചമ്രവട്ടം ജങ്ഷന് മാറ്റം വന്നിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുള്ള ബീവറേജായ പൊന്നാനി ബീവറേജ് അടച്ചുപൂട്ടിയതോടെ ഇതിനെ ആശ്രയിച്ചിരുന്ന നിരവധി പേര്‍ ദുരിതത്തിലായി.
അതേസമയം ബീവറേജ് തവനൂര്‍ ഐങ്കലത്തേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണ്. മലപ്പുറം തെരഞ്ഞെടുപ്പിന് ശേഷം പുതിയ ബീവറേജ് ഐങ്കലത്തേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."