കൊവിഡ്-19: സഊദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്
റിയാദ്: കൊവിഡ്-19 വ്യാപകമായതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയെ തുടർന്ന് സഊദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് പ്രഖ്യാപിച്ചു. സഊദി മന്ത്രിസഭയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ചെറുകിട-മധ്യ നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കാണ് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ചത്.
ഒമ്പതിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം. സ്വദേശി സ്ഥാപന ഉടമസ്ഥനടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കുക. ഇത്തരം സ്ഥാപനങ്ങളിലെ സ്ഥാപന ഉടമസ്ഥന് ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത ആളാണെങ്കില്‍ ആ സ്ഥാപനത്തിലെ രണ്ട് വിദേശികളുടെ ലെവിയില്‍ മൂന്ന് വര്‍ഷത്തേക്ക് ഇത് ഉപയോഗപ്പെടുത്താനാകും.
കൊവിഡ്-19 പ്രതിസന്ധി നേരിട്ട് ബാധിച്ച പ്രധാന മേഖല എന്നുള്ള നിലക്കാണ് പ്രത്യേക ആനുകൂല്യത്തിന് സഊദി മന്ത്രി സഭ അനുമതി നല്‍കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."